ഞാനത് പറഞ്ഞപ്പോൾ, മുകളിലേയ്ക്ക് കയറി പോയ അദ്ദേഹം ഇറങ്ങി വന്ന് എന്നെ കെട്ടിപ്പിടിച്ചു; മഹാനടനിൽ നിന്ന് ലഭിച്ച ഏറ്റവും വലിയ സ്വീകരണമായിരുന്നു അത്; സുധീർ കരമന പറയുന്നു

684

ഒരു സമയത്ത് മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ നടനായിരുന്നു കരമന ജനാർദനൻ. നാടകത്തിലൂടെ അഭിനയമാരംഭിച്ച കരമന 200 ഓളം ചിത്രങ്ങളിലാണ് വേഷമിട്ടത്. അഭിനയത്തിൽ മാത്രമല്ല പഠനത്തിലും കേമനായിരുന്നു അദ്ദേഹം. ബിരുദവും തിരുവനന്തപുരം ലോ കോളേജിൽനിന്നും നിയമത്തിൽ ബിരുദവും നേടി. സാഹിത്യത്തിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

Advertisements

ശേഷം പ്രോവിഡന്റ്‌സ് ഫണ്ട് ഓഫീസിൽ ഉദ്യോഗസ്ഥനായ ശേഷം ഡൽഹി നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ പഠിക്കാനായി ചേർന്ന സമയത്താണ് അടൂരിന്റെ ചിത്രത്തിൽ കൂടി സിനിമ രംഗത്ത് എത്തിയത്. അച്ഛന്റെ പാതയിൽ നിന്ന് തന്നെ അഭിനയ ലോകത്തും പഠന രംഗത്തും തിളങ്ങിയ മകനാണ് സുധീർ കരമന. നടൻ, ഒരു അഭിനേതാവ് എന്നത് മാത്രമല്ല അദ്ദേഹം ഒരു അധ്യാപകൻ കൂടിയാണ്. ഇപ്പോഴിതാ സുധീർ കരമന മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

Also read; സമൂഹമാധ്യമത്തിലൂടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് ധന്യയും ഭര്‍ത്താവും, സന്തോഷമറിയിച്ച് ആരാധകര്‍

അധ്യാപകദിനത്തോട് അനുബന്ധിച്ച് മാതൃഭൂമിയിൽ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറയുന്നത്. അധ്യാപകനായതിൽ ആഹ്ലാദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ആളാണു താനെന്നും ഏത് ആൾക്കൂട്ടത്തിനിടയിലും ‘മാഷേ’ എന്നൊരു വിളി തേടിവരുന്ന പരിചിതത്വമാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യമെന്നുമാണ് അദ്ദേഹം സ്‌നേഹത്തോടെ കുറിച്ചു. അധ്യാപകൻ ആയതുകൊണ്ട് തന്നെ തനിക്ക് മമ്മൂട്ടിയിൽ നിന്നും ഉണ്ടായ ഒരു അനുഭവവും അദ്ദേഹം പങ്കുവെക്കുന്നു.

സുധീർ കരമനയുടെ വാക്കുകൾ;

ഞാൻ ആദ്യമായി അഭിനയിച്ച ചിത്രം വാസ്തവം എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങിനായി ലാൽ സ്റ്റുഡിയോയിലെത്തി. അങ്ങനെ അതെല്ലാം കഴിഞ്ഞ് തിരിച്ച് പടികളിറങ്ങുമ്പോൾ എനിക്ക് എതിരേ മമ്മൂക്ക കയറി വരുന്നു. ഞാൻ ചിരിച്ചുകൊണ്ട് നമസ്‌കാരം പറഞ്ഞു. അച്ഛന്റെ കൂടെ ഞാൻ സെറ്റുകളിൽ പോയിട്ടുള്ളതുകൊണ്ട് എന്നെ അദ്ദേഹത്തിന് നേരത്തെ കണ്ടുപരിചയമുണ്ട്.

അങ്ങനെ അദ്ദേഹം വീണ്ടും മുകളിലേക്ക് രണ്ടു സ്റ്റെപ്പ് കയറിയശേഷം തിരിഞ്ഞുനിന്ന് എന്നോട് ചോദിച്ചു, എന്താ ഇവിടെയെന്ന്. അപ്പോൾ ഞാൻ കാര്യം പറഞ്ഞു. അങ്ങനെ അദ്ദേഹം സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചുമൊക്കെ എന്നോട് ചോദിച്ചു. വീണ്ടും പടികൾ കയറും മുമ്പ് ഒരു ചോദ്യംകൂടി, വേറെന്തുചെയ്യുന്നു.

Also read; രണ്ടാനമ്മയും മകളും അടിച്ചു പിരിഞ്ഞോ; കാവ്യ-മീനാക്ഷി ബന്ധത്തിലെ പ്രചരണങ്ങളിൽ പുതിയ ചിത്രം വൈറലാകുന്നു

അപ്പോൾ ഞാൻ അദ്ദേഹത്തോട് അധ്യാപകനാണെന്നും തിരുവനന്തപുരത്തെ ഒരു സ്‌കൂളിൽ പ്രിൻസിപ്പലാണെന്നും പറഞ്ഞു.. ഉടനെ അദ്ദേഹം തിരിച്ചിറങ്ങി എന്നെ കെട്ടിപിടിക്കുക ആയിരുന്നു. മലയാളത്തിന്റെ മഹാനടനിൽനിന്നും ചലച്ചിത്ര ലോകത്തേക്ക് ഒരു അധ്യാപകന് ലഭിച്ച സ്വീകരണമായിരുന്നു അത്. ആ അനുഭവം ഒരിക്കലും മറക്കാൻ കഴിയില്ല.

Advertisement