2002ൽ പുറത്തെത്തിയ കുബേരൻ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച നടിയാണ് കീർത്തി സുരേഷ്. ഇതിൽ ദിലീപിന്റെ വളർത്തുമക്കളിൽ ഒരാളായി എത്തിയത് കീർത്തിയായിരുന്നു. പൈലറ്റ്സ്, അച്ഛനെ ആണെനിക്കിഷ്ടം എന്ന ചിത്രങ്ങളിലും നടി ബാലതാരമായി അഭിനയിച്ചു. 2013ൽ പ്രിയദർശൻ ഒരുക്കിയ മോഹൻലാൽ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായി കീർത്തി അരങ്ങേറ്റം കുറിച്ചു.
പിന്നാലെ മറ്റു ഭാഷകളിലേക്ക് പോവുകയായിരുന്നു കീർത്തി. ഇന്ന് കൈനിറയെ ചിത്രങ്ങളാണ് കീർത്തിയ്ക്ക്. ഇപ്പോൾ കീർത്തിയെക്കുറിച്ച് തമിഴകത്തെ സിനിമാ, രാഷ്ട്രീയ നിരീക്ഷകനായ ഡോ. കാന്തരാജ് നടത്തിയ പരാമർശമാണ് ചർച്ചയാകുന്നത്.
നടിമാർക്ക് വരുന്ന പ്രശ്‌നമെന്തെന്നാൽ പൊതുവെ പത്ത് വർഷമാണ് കരിയറിൽ അവരുടെ ആയുസ്. മേനിയഴക് പോയാൽ അമ്മ വേഷങ്ങളിലേക്ക് പോകും. വലിയ തരംഗമായാണ് കീർത്തി സുരേഷ് വന്നത്. എന്നാൽ ബ്യൂട്ടിപാർലറിലേക്ക് പോയതോടെ എല്ലാം പോയി.
also read
പ്രിയയ്‌ക്കൊപ്പം സ്വിറ്റ്‌സര്‍ലാണ്ടിന്റെ സൗന്ദര്യം ആസ്വദിച്ച് ഗോപി സുന്ദര്‍, പുതിയത് സെറ്റായല്ലേ എന്ന് ആരാധകര്‍, മറുപടിയുമായി താരം
ഡയറ്റും മറ്റുമായി ഹോളിവുഡ് സ്റ്റാറെ പോലെയായി, അടുത്ത സിനിമയിൽ നടി വല്ലാതെ മെലിഞ്ഞു. ഇന്ന് നടിക്ക് സിനിമകളൊന്നുമില്ല. രജിനികാന്തിന്റെ അണ്ണാത്തെ എന്ന സിനിമയിൽ ‘പാസം’ കാണിച്ചു, പക്ഷെ ചോറ് വെക്കാൻ മറന്നെന്ന വിമർശനം മെലിഞ്ഞത് കാരണം കീർത്തിക്ക് നേരെ വന്നെന്നും കാന്തരാജ് പറയുന്നു.
അതേസമയം ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറിയ താരമാണ് കീർത്തി സുരേഷ്. മലയാളത്തിലെ നിർമ്മാതാവ് സുരേഷ് കുമാറിന്റെയും പഴയകാല തെന്നിന്ത്യൻ നടി മേനകയുടെയും രണ്ടാമത്തെ മകളാണ് കീർത്തി സുരേഷ്.