കാന്താര എനിക്ക് രോമാഞ്ചമുണ്ടാക്കി; പ്രിയപ്പെട്ട ഋഷഭ് നിങ്ങള്‍ക്ക് അഭിവാദ്യം; ചിത്രം മാസ്റ്റര്‍പീസ് എന്ന് വിശേഷിപ്പിച്ച് രജനികാന്ത്

68

സോഷ്യല്‍മീഡിയയിലും സിനിമാലോകത്തും ചര്‍ച്ച ഇപ്പോള്‍ മറ്റൊരു കന്നഡ സിനിമയായ കാന്താര ആണ്. കെജിഎഫിന് ശേഷം ഈ കന്നഡ ചിത്രം തീയേറ്ററുകളെ ഇളക്കി മറിക്കുകയാണ്. ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ അമ്പരപ്പിക്കുകയാണ് കാന്താര.

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ‘കാന്താര’ ഇപ്പോഴിതാ റീമേക്കിനായി തന്നെ ആവശ്യം ഉയര്ന്നു കഴിഞ്ഞു. ‘കാന്താര’ കണ്ട് അഭിനന്ദനവുമായു സിനിമാരംഗത്തെ പ്രമുഖരും എത്തുകയാണ്.

Advertisements

ഇപ്പോഴിതാ കാന്താരയെ അഭിനന്ദിച്ചുകൊണ്ട് സാക്ഷാല്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തെ അഭിനന്ദിക്കുന്ന രജിനികാന്തിന്റെ ട്വീറ്റ് കൂടി വൈറലവുകയാണ്.

ALSO READ- വിജയ്ക്ക് ഒപ്പം മാത്യു തോമസും! ലോകേഷ് കനകരാജിന്റെ ‘ദളപതി 67’ ഒരുങ്ങുന്നു

‘അറിയുന്നതിനേക്കാള്‍ കൂടുതല്‍ അജ്ഞമായതാണ്. കാന്താര സിനിമ എനിക്ക് രോമാഞ്ചമുണ്ടാക്കി. ഒരു എഴുത്തുകാരന്‍, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ തിളങ്ങിയ പ്രിയപ്പെട്ട ഋഷഭ്, താങ്കള്‍ക്ക് അഭിവാദ്യങ്ങള്‍! ഇന്ത്യന്‍ സിനിമയിലെ ഈ മാസ്റ്റര്‍പീസിന് വേണ്ടി പ്രവര്‍ത്തിച്ച മുഴുവന്‍ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു’- എന്ന് രജനി പറയുന്നു.

ഇതിനിടെ കാന്താര രണ്ട് തവണ കണ്ടെന്ന് പറഞ്ഞ് തെലുങ്ക് സൂപ്പര്‍ ഹീറോ പ്രഭാസ് രംഗത്തെത്തിയിരുന്നു. ‘കാന്താര’ രണ്ടാം തവണയും കണ്ടു, എന്ത് അസാധാരണമായ അനുഭവമാണ്. മികച്ച കണ്‍സെപ്റ്റും, ത്രില്ലിംഗ് അനുഭവവും, തിയറ്ററില്‍ തന്നെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രം എന്നാണ് പ്രഭാസിന്റെ പ്രതികരണം.

പ്രിയ വാര്യരുടെ പുതിയ കോലം കണ്ടോ, അതിശയിച്ച് ആരാധകർ…

ഇതിനിടെ, മലയാളം വേര്‍ഷന്‍ കാന്താര ഒക്ടോബര്‍ 20ന് വിതരണത്തിന് എടുത്തിച്ചിരുന്നു പൃഥ്വിരാജ്. സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് ‘കാന്താര’യെന്ന് പൃഥ്വിരാജ് പറയുന്നു.

ALSO READ- ആ വാർത്ത കണ്ട് ഷോക്ക് ആയിപ്പോയി, അങ്ങനെ ഒരിടത്തും ലാൽ സാറിനെ കുറിച്ച് ഞാൻ പറഞ്ഞിട്ടേയില്ല, പരാതി കൊടുക്കാൻ ഒരുങ്ങിയതാണ് പക്ഷേ, ഹണി റോസ് പറയുന്നു

ക്ലാസിക്കല്‍ ടച്ചില്‍ ഇറങ്ങിയ കാന്താര, മാസ് മൂവിയായ ‘കെജിഎഫ് 2’വിന്റെ വിജയത്തെ തന്നെ അട്ടിമറിക്കുന്ന തലത്തിലേക്കാണ് നീങ്ങുന്നത്. മലയാളത്തില്‍ കാന്താര എത്തിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. സെപ്റ്റംബര്‍ 30നാണ് കാന്താര റിലീസ് ചെയ്തത്. 11 ദിവസം കൊണ്ട് കര്‍ണാടകയില്‍ നിന്ന് 58- 60 കോടി വരെയാണ് ചിത്രം കരസ്ഥമാക്കിയത്.

19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. ഹൊംബാലെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ ആണ് നിര്‍മാണം.

Advertisement