മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് സൂപ്പര്‍ താരം മമ്മൂട്ടി. നിരവധി സിനിമകളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളായെത്തി വിസ്മയിപ്പിച്ച അദ്ദേഹം ഇപ്പോഴിതാ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയിലൂടെ മികച്ച സിനിമകളും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയാണ്.
മമ്മൂട്ടിയുടെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയായ മമ്മൂട്ടി കമ്പനി ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മികച്ച സിനിമകള്‍ സമ്മാനിക്കുകയും ചെയ്തിരിക്കുകയാണ്. അടുത്തകാലത്തായി ബോക്സോഫീസിലും നിരൂപക പ്രശംസയിലും ഒരു പോലെ മുന്നിട്ട് നില്‍ക്കുന്നവയാണ് മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച സിനിമകള്‍. ഒടുവിലെത്തിയ കണ്ണൂര്‍ സ്‌ക്വാഡ് ആകട്ടെ സകല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നോട്ട് പോവുകയാണ്. 41.05 കോടിയാണ് കേരളത്തില്‍ മാത്രം എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കണ്ണൂര്‍ സ്‌ക്വാഡ് ഡിസ്‌നി ഹോട്സ്റ്റാറിലാണ് ഒടിടി റിലീസ്. നവംബറില്‍ചിത്രം ഒടടി പ്രദര്‍ശനത്തിന് എത്തുമെന്നാണ് വിവരങ്ങള്‍. കണ്ണൂര്‍ സ്‌ക്വാഡ് ആഗോളതലത്തില്‍ 82.95 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത് ട്രേഡ് അനലിസ്റ്റുകള്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ, കണ്ണൂര്‍ സ്‌ക്വാഡ് ആകെ 75 കോടി രൂപ നേടിയെന്ന് ഔദ്യോഗികമായി ഒക്ടോബര്‍ 17ന് അറിയിച്ചിരുന്നു. റിലീസ് ദിനത്തില്‍ തന്നെ കണ്ണൂര്‍ സ്‌ക്വാഡ് 2.40 കോടി രൂപ നേടി ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടങ്ങുകയായിരുന്നു. ചിത്രം വലിയ വിജയത്തിലേക്ക് കുതിച്ചതോടെ റെക്കോര്‍ഡുകള്‍ പലതും തകര്‍ക്കുകയാണ് ഈ ചിത്രം.
കണ്ണൂര്‍ സ്‌ക്വാഡിന്റെ സംവിധാനം റോബി വര്‍ഗീസ് രാജാണ്. റോബി വര്‍ഗീസ് രാജ് സംവിധായകനായി തുടക്കം മികച്ചതാക്കിയിരിക്കുന്നുവെന്നാണ് പ്രതികരണങ്ങളും. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടന്‍ റോണി ഡേവിഡ് രാജും പങ്കാളിയപ്പോള്‍ മികച്ച ഒരു ത്രില്ലര്‍ ചിത്രമായിരിക്കുന്നു കണ്ണൂര്‍ സ്‌ക്വാഡ്.
നന്‍പകല്‍ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ കണ്ണൂര്‍ സ്‌ക്വാഡിന്റെ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ആണ്.
മമ്മൂട്ടി ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രമായി എത്തിയ ചിത്രത്തില്‍ കിഷോര്‍ കുമാര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അര്‍ജുന്‍ രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ധ്രുവന്‍, ഷെബിന്‍ ബെന്‍സണ്‍, ശ്രീകുമാര്‍ തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷത്തിലുണ്ട്.
മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയിലേക്ക് ഒരു കേസ് അന്വേഷണത്തിന് പോകുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് കണ്ണൂര്‍ സ്‌ക്വാഡില്‍ പറയുന്നത്.