ആദ്യം പിന്നിലാക്കിയത് ദൃശ്യത്തെ, ഇപ്പോള്‍ കുറുപ്പിനെയും, മലയാളത്തിലെ ആറാമത്തെ ഹിറ്റ് ചിത്രമായി കണ്ണൂര്‍ സ്‌ക്വാഡ്, കുതിപ്പ് തുടരുന്നു

1129

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് സൂപ്പര്‍ താരം മമ്മൂട്ടി. നിരവധി സിനിമകളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളായെത്തി വിസ്മയിപ്പിച്ച അദ്ദേഹം ഇപ്പോഴിതാ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയിലൂടെ മികച്ച സിനിമകളും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയാണ്.

Advertisements

ഒടുവിലെത്തിയ കണ്ണൂര്‍ സ്‌ക്വാഡ് സകല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നോട്ട് പോവുകയാണ്. 41.05 കോടിയാണ് കേരളത്തില്‍ മാത്രം എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കണ്ണൂര്‍ സ്‌ക്വാഡ് ഡിസ്നി ഹോട്സ്റ്റാറിലാണ് ഒടിടി റിലീസ്.

Also Read: മേക്കപ്പ് ഒഴിവാക്കി ഡിഗ്ലാമറൈസ് ചെയ്യാൻ എടുത്തത് ഒന്നരമണിക്കൂർ; അന്ന് നടന്ന സംഭവം ഓർത്ത് രജനികാന്ത്; സൗന്ദര്യവും, വിവേകവും കൂടി ചേർന്ന നടിയാണ് അവരെന്നും രജനികാന്ത്

നവംബറില്‍ചിത്രം ഒടടി പ്രദര്‍ശനത്തിന് എത്തുമെന്നാണ് വിവരങ്ങള്‍. കണ്ണൂര്‍ സ്‌ക്വാഡ് ആഗോളതലത്തില്‍ 82.95 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത് ട്രേഡ് അനലിസ്റ്റുകള്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ ലിസ്റ്റില്‍ ഒരു ചിത്രത്തെ കൂടെ കടന്നിരിക്കുകയാണ് കണ്ണൂര്‍ സ്‌ക്വാഡ്. ദൃശ്യം, കായംകുളം കൊച്ചുണ്ണി, രോമാഞ്ചം , പ്രേമം തുടങ്ങിയ ചിത്രങ്ങളെയൊക്കെ നേരത്തെ മമ്മൂട്ടി ചിത്രം മറികടന്നിരുന്നു.

Also Read: കൊച്ചിയും, എറണാംകുളവും ഒന്നാണോ; കാവ്യയുടെ സംശയവും, സെറ്റിൽ ഉയർന്ന ചിരിയും; വൈറലായി റാഫിയുടെ വാക്കുകൾ

ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ കുറുപ്പിനെയും മറികടന്നിരിക്കുകയാണ് കണ്ണൂര്‍ സ്‌ക്വാഡ്. ഇതോടെ മലയാളത്തിലെ വിജയ ചിത്രങ്ങളുടെ ലിസ്റ്റില്‍ ഏഴാം സ്ഥാനത്ത് നിന്നും ആറാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ് ചിത്രം. നിലവില്‍ കണ്ണൂര്‍ സ്‌ക്വാഡിന് മുന്നിലുള്ളത് 2018, പുലിമുരുകന്‍, ലൂസിഫര്‍, ഭീഷ്മ പര്‍വ്വം, ആര്‍ഡിഎക്‌സ് തുടങ്ങിയ ചിത്രങ്ങളാണ്.

Advertisement