ദൃശ്യവും പ്രേമവുമൊക്കെ പിന്നില്‍, പണം വാരിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ കണ്ണൂര്‍ സ്‌ക്വാഡ് ഏഴാംസ്ഥാനത്ത്, മുന്നില്‍ കുറുപ്പ്

137

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയ്യേറ്ററുകളിലെത്തിയത്. നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്.

Advertisements

ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡിനെ ഏറ്റെടുത്ത മുഴുവന്‍ പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു.

Also Read: എത്ര ശ്രമിച്ചാലും ചിലപ്പോള്‍ തകര്‍ന്നുപോകുന്നു, അദ്ദേഹമില്ലാത്ത വീട്ടില്‍ തനിച്ച് ജീവിക്കാന്‍ വയ്യ, നെടുമുടി വേണുവിന്റെ വിയോഗത്തില്‍ വേദനമാറാതെ ഭാര്യ സുശീല

കഴിഞ്ഞ വാരമായിരുന്നു ദൃശ്യം എന്ന ഹിറ്റ് ചിത്രത്തെ പിന്നിലാക്കി കണ്ണൂര്‍ സ്‌ക്വാഡ് എക്കാലത്തേയും വലിയ 10 വലിയ പണം വാരി സിനിമകളുടെ ലിസ്റ്റിലേക്ക് ഇടംപിടിച്ചത്. ഇതിന് ശേഷവും മുമ്പത്തേക്കാള്‍ കൂടുതല്‍ കളക്ഷനാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.

നിലവില്‍ ഈ ലിസ്റ്റില്‍ ഏഴാം സ്ഥാനത്താണ് കണ്ണൂര്‍ സ്‌ക്വാഡ്. നിവിന്‍ പോളിയുടെ പ്രേമവും, രോമഞ്ചവും, കായംകുളം കൊച്ചുണ്ണിയൊക്കെ ഇപ്പോള്‍ കണ്ണൂര്‍ സ്‌ക്വാഡിന്റെ പിന്നിലാണ്. എന്നാല്‍ ആ ലിസ്റ്റില്‍ ആദ്യമുള്ളത് 2018 ആണ്.

Also Read: യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ ഭയങ്കര സാധനമാണ്, പരിചയമുള്ളവരോട് ചോദിച്ചാല്‍ അറിയാം, തുറന്നുപറഞ്ഞ് ഉഷ

രണ്ടാം സ്ഥാനത്ത് പുലിമുരുകനും, മൂന്നാംസ്ഥാനം ലൂസിഫറുമാണ്. മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വമാണ് നാലാം സ്ഥാനത്തുള്ളത്. ആര്‍ഡിഎക്‌സ് അഞ്ചാംസ്ഥാനവും, ദുല്‍ഖറിന്റെ കുറുപ്പ് ഏഴാംസ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്.

Advertisement