മുകേഷ് കുമാര്‍ സിങ്ങിന്റെ സംവിധാനത്തിലൊരുങ്ങുന്ന പാന്‍ ഇന്ത്യ ആക്ഷന്‍ ചിത്രം കണ്ണപ്പ ചിത്രീകരണം പുരോഗമിക്കുകയാണ്. വിഷ്ണു മഞ്ചുവാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രം പരമശിവന്റെ ഭക്തനായ ഭക്ത കണ്ണപ്പയുടെ അചഞ്ചലമായ ഭക്തിയെ ആധാരമാക്കിയാണ് ഒരുങ്ങുന്നത്. ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ബോളിവുഡ് താരം അക്ഷയ് കുമാര്‍, തെന്നിന്ത്യന്‍ താരങ്ങളായ മോഹന്‍ലാല്‍, മോഹന്‍ ബാബു, ശരത് കുമാര്‍, പ്രഭാസ് തുടങ്ങിയവരെല്ലാം ചിത്രത്തിലുണ്ട്.
ചിത്രത്തെ കുറിച്ചുള്ള ഓരോ അപ്‌ഡേറ്റുകള്‍ക്കുമായി ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ പ്രഭാസ് ചിത്രത്തില്‍ ജോയിന്‍ ചെയ്തുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. തന്റെ പ്രിയ സുഹൃത്ത് പ്രഭാസ് കണ്ണപ്പയിലേക്ക് വന്നു എന്ന് വിഷ്ണു മഞ്ചു പറഞ്ഞു.
പ്രഭാസിനൊപ്പം വിവിധ ഭാഷകളിലെ പ്രമുഖ താരങ്ങള്‍ സിനിമയില്‍ അണിനിരക്കുന്നതോടെ കണ്ണപ്പ പൂര്‍ണ്ണമായും പാന്‍ ഇന്ത്യന്‍ ചിത്രമായി മാറിയിരിക്കുകയാണെന്നും പ്രഭാസിലെ അഭിനയ മികവിനെയും അദ്ദേഹത്തിന്റെ പരിശ്രമങ്ങളെയും വളരെയധികം അഭിനന്ദിക്കുന്നുവെന്നും വിഷ്ണു പറഞ്ഞു.
Also Read:ഏഴ് ദിവസം; ടോവിനോ തോമസിന്റെ നടികര്‍ എത്രി നേടി, റിപ്പോര്‍ട്ട് പുറത്ത്
ചിത്രത്തിലേക്കുള്ള പ്രഭാസിന്റെ കൂടിച്ചേരല്‍ സിനിമയുടെ പദവി ഉയര്‍ത്തുന്നു. കണ്ണപ്പ എന്ന സിനിമ രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുള്ള പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന അവിസ്മരണീയ സിനിമാറ്റിക് അനുഭവമായിരിക്കുമെന്നും വിഷ്ണു പറഞ്ഞു.