ലോകസഭാ തിരഞ്ഞെടുപ്പ് തിരക്കുകൾ കഴിഞ്ഞ് കുടുംബസമേതം മോഹൻലാൽ ചിത്രമായ ലൂസിഫർ കാണാനെത്തിയതാണ് കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ അൽഫോൺസ് കണ്ണന്താനം.
പ്രിഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ലൂസിഫർ കാണാനെത്തിയതാണ് അദ്ദേഹം. തീയേറ്ററിൽ എത്തിയ സ്ഥാനാർത്ഥിയെ കണ്ട് ജനങ്ങൾ അടുത്തേക്ക് വരികയും കുശലാന്വേഷണം നടത്തി.
തുടർന്ന് കണ്ണന്താനം സ്‌റ്റൈലിൽ എല്ലാവരോടും തമാശകൾ പറഞ്ഞും, സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.
ജീവിതത്തിൽ ഇതൊക്കെയാണ് സന്തോഷം. താൻ ഒരു മോഹൻലാൽ ഫാനാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ എറണാകുളത്തെ ഇടത് വലത് സ്ഥാനാർത്ഥികൾ മികച്ചതാണെന്ന മമ്മൂട്ടിയുടെ പ്രസ്തവനയെ വിമർശിച്ച് അന്ന് അൽഫോൺസ് കണ്ണന്താനം രംഗത്തെത്തിയിരുന്നു.
എന്നാൽ രാഷ്ട്രീയ പരമായ വിമർശനങ്ങളാണ് മമ്മൂട്ടി പറഞ്ഞതെന്ന് കണ്ണന്താനം പറഞ്ഞു. സിനിമയിൽ എത്തുമ്പോൾ അതൊന്നും ബാധകമല്ല.
രാഷ്ട്രം പരമോന്നത ബഹുമതി നൽകി ആദരിച്ച നടനാണ് അദ്ദേഹം. എന്നാൽ താൻ മോഹൻലാൽ ഫാനാണെന്നും മമ്മൂട്ടി മികച്ച നടനാണെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു.
ലൂസിഫർ കണ്ടു ഇനി അടുത്തതായി കാണാൻ പോകുന്നത് മധുരരാജ ആണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.