മലയാളത്തിലെ ക്ലാസിക് ഹിറ്റാണ് ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. ചിത്രത്തിന്റെ റീമേക്കായി തമിഴിൽ പുറത്ത് വന്ന ചിത്രമാണ് ചന്ദ്രമുഖി. രജനികാന്ത് നായകനായെത്തിയ ചിത്രം 2005 ലാണ് പുറത്തിറങ്ങിയത്. കന്നഡയിൽ ആപ്തമിത്ര എന്ന പേരിൽ ചിത്രം റീമേക്ക് ചെയ്ത പി വാസു തന്നെയാണ് തമിഴിൽ ചന്ദ്രമുഖി സംവിധാനം ചെയ്തത്.
ചന്ദ്രമുഖിയിൽ രജനികാന്ത് തകർത്ത് അഭിനയിച്ചെങ്കിൽ ചന്ദ്രമുഖി 2 വിൽ നായകനായെത്തുന്നത് ലോറൻസ് ആണ്. ജ്യോതികക്ക് പകരം ബോളുവുഡ് താരം കങ്കണയെത്തും. ചന്ദ്രമുഖിയെന്ന പ്രധാന കഥാപാത്രത്തെയാണ് കങ്കണ ചിത്രത്തിൽ അവതരിപ്പിക്കുക. ഇക്കാര്യം നടിയും സ്ഥിരീകരിച്ചിട്ടുണ്ട്. കങ്കണ ഇപ്പോൾ എമർജൻസി എന്ന ചിത്രത്തിൽ അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ചിത്രീകരണം പൂർത്തിയാക്കിയതിന് ശേഷമാവും ചന്ദ്രമുഖിയിൽ കങ്കണ അഭിനയിക്കാനായെത്തുക.
Also Read
ഇത്ര വയസ്സായിട്ടും കെട്ടിച്ച് വിടാതെ പെങ്ങളെ വെച്ച് കാശുണ്ടാക്കി ജീവിക്കാന്‍ നാണമില്ലേ; അനുശ്രീയുടെ സഹോദരനോട് ചോദ്യവുമായി സോഷ്യല്‍മീഡിയ; പൊട്ടിത്തെറിച്ച് അനുശ്രീ
ഈ വർഷം ജൂലൈയിൽ ചിത്രീകരണം ആരംഭിച്ച ചന്ദ്രമുഖിയുടെ ആദ്യ ഷെഡ്യൂൾ ഡിസംബറിൽ പൂർത്തിയാകും. രജനികാന്തും, രാഘവ ലോറൻസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നായിരുന്നു ചിത്രത്തിന്റേതായി ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോഴാണ് രജനികാന്ത് സിനിമയിൽ ഇല്ലെന്ന വിവരം ആരാധകർ അറിയുന്നത്.
Also Read
ദർശന കാൽ കയറ്റിവെച്ചിരിക്കുന്നത് കുലപുരുഷന്മാരുടെ തലയിൽ, സദാചാര കമന്റിന് കിടിലൻ മറുപടിയുമായി ആരാധകർ
ലൈക്ക പ്രൊഡക്ഷനാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ആർ.ഡി രാജശേഖരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എം എം കീരവാണി സംഗീതസംവിധാനം ചെയ്യുന്ന ചിത്രത്തിൽ തോട്ടാധരണിയാണ് കലാസംവിധായകൻ.

തമിഴ്‌നാട്ടിലെ തിയറ്ററുകളിൽ രണ്ടര വർഷത്തോളം കളിച്ച് വൻ പ്രദർശനവിജയം നേടിയ ചിത്രമായിരുന്നു ചന്ദ്രമുഖി. ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ അഭിനയിച്ച വടിവേലു രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്.