ലൈംഗീക ബന്ധത്തിനിടെ ഉറക്കെ ശബ്ദമുണ്ടാക്കിയ നടി കങ്കണ റാണോത്തിന് കിട്ടിയ പണി

27

തന്നെ പ്രമുഖ നടന്‍ ലൈംഗികമായി ചൂഷണം ചെയ്തു എന്ന് പരസ്യമായി വെട്ടി തുറന്ന് പറഞ്ഞാണ് ബോളിവുഡ് നടി കങ്കണ റാണോത്ത് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോള്‍ കങ്കണ ലൈംഗിക ബന്ധത്തില്‍ ശബ്ദം ഉയര്‍ത്തി എന്ന് പറഞ്ഞ് സെന്‍സര്‍ ബോര്‍ഡും രംഗത്തെത്തിയിരിക്കുകയാണ്.

യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചതല്ല, കങ്കണയുടെ ഇന്നലെ റിലീസ് ചെയ്ത സിമ്രാന്‍ എന്ന സിനിമയാണ് സെന്‍സര്‍ ബോര്‍ഡിന്റെ കത്രീക വെക്കലിന് പാത്രമായത്. ചിത്രത്തില്‍ നിന്നും പത്തോളം രംഗങ്ങളാണ് ഒഴിവാക്കപ്പെട്ടതെന്ന് പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബോളിവുഡ് സുന്ദരി കങ്കണ റാണവത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ‘സിമ്രാന്‍’. ചിത്രം ഇന്നലെ മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തയിയിരിക്കുകയാണ്.ഹന്‍സല്‍ മെഹ്ത സംവിധാനം ചെയ്ത ‘സിമ്രാന്’ മേല്‍ സെന്‍സര്‍ ബോര്‍ഡിന്റെ കത്രീക പതിഞ്ഞതോടെ ഒഴിവാക്കേണ്ടി വന്നത് പത്തോളം സീനുകളായിരുന്നു.


ചിത്രത്തില്‍ പല രംഗങ്ങളിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന കങ്കണയുടെ ശബ്ദം സിനിമയ്ക്ക് ആവശ്യമില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. പല രംഗങ്ങളിലും കങ്കണയുടെ ശബ്ദം ഉയര്‍ന്ന് കേള്‍ക്കാമായിരുന്നു. സിമ്രാന്‍ പറയുന്നത് വാതുവെപ്പില്‍ തകര്‍ന്ന ഒരു സ്ത്രീയുടെ കഥയാണ്. അഭിനയ പ്രധാന്യമുള്ള ചിത്രത്തില്‍ മികച്ച രീതിയില്‍ തന്നെ കങ്കണ അഭിനയിച്ച് ഫലിപ്പിച്ചിരിക്കുകയാണ്.

ചിത്രത്തില്‍ ലൈംഗികതെ കുറിച്ചുള്ള കാര്യങ്ങളാണ് കൂടുതല്‍ എന്ന തരത്തില്‍ മുമ്പ് സംസാരം നടന്നിരുന്നു. ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡില്‍ നിന്നും വന്ന ഉത്തരവ് സിനിമയുടെ കളക്ഷനെയും ബാധിക്കാനും സാധ്യതയുണ്ട്.കഴിഞ്ഞ ആഴ്ചകളില്‍ ബോളിവുഡ് ചര്‍ച്ച ചെയ്തത് കങ്കണയുടെ വിവാദ വെളിപ്പെടുത്തലായിരുന്നു. ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെ താന്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടിരുന്നുവെന്നും അത് പ്രമുഖ നടന്‍ ആദിത്യ പഞ്ചോളിയായിരുന്നെന്നുമാണ് കങ്കണ പറഞ്ഞിരുന്നത്.

ആദിത്യ പഞ്ചോളിയ്‌ക്കൊപ്പം കങ്കണയുടെ ജീവിതത്തിലെ മറ്റൊരു വില്ലന്‍ ഹൃത്വിക് റോഷനായിരുന്നു. താനും ഹൃത്വികും ഏറെ കാലം പ്രണയത്തിലായിരുന്നെന്നായിരുന്നു കങ്കണ പറഞ്ഞിരുന്നത്. ഹൃത്വിക് റോഷനും ആദിത്യ പഞ്ചോളിയും കങ്കണയ്ക്ക് ഭ്രാന്താണെന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. അല്ലെങ്കില്‍ ഇതുപോലുള്ള കാര്യങ്ങള്‍ ആരും പറയില്ലെന്നായിരുന്നു താരങ്ങളുടെ മറുപടി.

Advertisements
Advertisement