പതിനൊന്നു വർഷത്തെ വിവാഹ ജീവിതം: വെളിപ്പെടുത്തലുമായി കനിഹ

36

അഭിനയ രംഗത്തേയ്ക്ക് മോഡലിങ്ങിലൂടെ കടന്നു വന്ന താരമാണ് കനിഹ.

കുടുംബ ജീവിതവും കരിയറും ഒരുപോലെ കൊണ്ട് പോവുന്ന നടി ഇപ്പോൾ തന്റെ പതിനൊന്നു വർഷത്തെ വിവാഹ ബന്ധത്തെക്കുറിച്ച് പറയുകയാണ്.

Advertisements

ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവച്ച ഭർത്താവും ഒരുമിച്ചുള്ള ചിത്രം ആരാധകർ ഏറ്റെടുത്തു.

മുൻ നടൻ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനായ ശ്യാം രാധാ കൃഷ്ണനാണ് കനിഹയുടെ ഭർത്താവ്. 2008 ജൂൺ പതിനഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം.

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറായി പ്രവർത്തിക്കുകയാണ് രാധാകൃഷ്ണൻ.

ഇരുവർക്കും സായി റിഷി എന്നൊരു മകനുമുണ്ട്. 2010 ലായിരുന്നു മകൻ ജനിച്ചത്.

വിവാഹം കഴിഞ്ഞിട്ട് പതിനൊന്ന് വർഷമായെന്ന് സമൂഹമാധ്യമത്തിൽ താരം കുറിക്കുന്നു. മൂല്യമുള്ളതും തമാശ നിറഞ്ഞതും കുസൃതിയൊക്കെ നിറഞ്ഞ ജീവിതമാണ് തങ്ങളുടേത്.

ഇനിയും വർഷങ്ങളോളം ഇങ്ങനെ ജീവിക്കാൻ കഴിയണമെന്ന് ആഗ്രഹിക്കുന്നതായും നടി പറയുന്നു.

Advertisement