പഠിച്ചത് 100 ആണ്‍കുട്ടികള്‍ക്കൊപ്പം, എന്‍ജിനിയറിങ്ങില്‍ പാസായത് റാങ്കോടെ, നടി കനിഹ പറയുന്നു

97

തമിഴകത്തു നിന്നും എത്തി മലയാളത്തിന്റെ പ്രിയ നടിയായി മാറിയ താരമാണ് കനിഹ. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങള്‍ ആയ മോഹന്‍ലാലിനും മമ്മൂട്ടിക്കും ജയറാമിനും സുരേഷ്‌ഗോപിക്കും എല്ലാം ഒപ്പം അഭിനയിച്ച കനിഹ കാലങ്ങളായി മലയാളികളുടെ പ്രിയ നായികയാണ്.

Advertisements

വിവാഹത്തിനു മുമ്പും ശേഷവും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം കുടുംബത്തിനും കരിയറിനും തുല്യ പ്രാധാന്യം നല്‍കുന്നുണ്ട്. സിനിമാ തിരക്കുകള്‍ക്ക് ഇടയിലും സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് കനിഹ. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ നടി പങ്കുവെക്കാറുണ്ട്.

Also Read:നിവിന്‍ പോളി ചിത്രം മലയാളി ഫ്രം ഇന്ത്യ; ചിത്രത്തിലെ കിടിലന്‍ പാട്ട് എത്തി

ഒരു ഫിറ്റ്നസ് ഫ്രീക്കാണ് കനിഹ. പലപ്പോഴും വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ താരം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് സംസാരിക്കുകയാണ് കനിഹ. താന്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദധാരിയാണെന്നും പെണ്‍കുട്ടികള്‍ അധികം കടന്നുവരാത്ത മേഖലയാണിതെന്നും കനിഹ പറയുന്നു.

ഒന്നാം റാങ്കോടെയാണ് എന്‍ജിനിയറിങ് പാസായത്. മദ്രാസ് ടോക്കീസായിരുന്ന്ു തന്റെ ആദ്യ സിനിമയെന്നും പഠിത്തത്തെ സിനിമ ബാധിക്കില്ലെന്ന് മണിരത്‌നം സാര്‍ തനിക്ക് ഉറപ്പുതന്നിരുന്നുവെന്നും തനിക്ക് പഠിക്കാനൊത്തിരി ഇഷ്ടമായിരുന്നുവെന്നും കനിഹ പറയുന്നു.

Also Read:ഈ ഒരെണ്ണം ഞങ്ങള്‍ക്ക് വീട്ടില്‍ ഉള്ളപ്പോള്‍ വേറെ ഒരു ഹോളി കളറും ഞങ്ങള്‍ക്ക് ആവശ്യമില്ല; പാപ്പുവിനെ കുറിച്ച് അഭിരാമി സുരേഷ്

തന്റെ ബാച്ചില്‍ 108 കുട്ടികളായിരുന്നു ആകെയുണ്ടായിരുന്നത്. 100 പേരും ആണ്‍കുട്ടികളായിരുന്നുവെന്നും എട്ടുപെണ്‍കുട്ടികളുമുണ്ടായിരുന്നുവെന്നും അതിനാല്‍ ഫുള്‍ അറ്റന്‍ഷന്‍ കിട്ടിയിരുന്നത് പെണ്‍കുട്ടികള്‍ക്കായിരുന്നുവെന്നും കുറേ ഹെല്‍പ്പൊക്കെ കിട്ടിയിരുന്നുവെന്നും താരം പറയുന്നു.

Advertisement