മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയും മോഡലുമാണ് കനി കുസൃതി. ഏറെ വൈറലായി മാറിയിട്ടുള്ള ഷോര്‍ട്ട് ഫിലിംസില്‍ അടക്കം വേഷമിട്ടിട്ടുള്ള കനി കുസൃതിയെ ആരും മറക്കില്ല. കനി അഭിനയിച്ച മെമ്മറീസ് ഓഫ് മെഷീന്‍ എന്ന ഹ്രസ്വ ചിത്രം അത്രയ്ക്ക് വിവാദം ഉണ്ടാക്കിയിരുന്നു.
ഇപ്പോഴിതാ തന്റെ ഇഷ്ടവസ്ത്രത്തെ കുറിച്ച് പറഞ്ഞ് കനി കുസൃതി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ലുങ്കിയെ കുറിച്ചാണ് താരം പറയുന്നത്. തന്റെ പത്താമത്തെ വയസ്സിലാണ് ലുങ്കിയുടെ കംഫര്‍ട്ടിനെ കുറിച്ച് മനസ്സിലാവുന്നതെന്ന് കനി പറയുന്നു.
പത്താം വയസ്സില്‍ ലുങ്കിയുടെ ഗംഭീരമായ ചാരുതയും കംഫര്‍ട്ടും മനസ്സിലാക്കി. അവയ്ക്ക് മനോഹരമായ പാറ്റേണുകളും നിറങ്ങളുമുണ്ടായിരുന്നുവെന്നും ചെലവും കുറവായിരുന്നുവെന്നും അടുത്തുള്ള കടയില്‍ 35 രൂപ മുതല്‍ 50 രൂപയില്‍ വരെ കിട്ടുമായിരുന്നുവെന്നും കനി പറയുന്നു.
കൗമാരക്കാലത്ത് ഷര്‍ട്ടുകളും പാവാടകളും ഫ്രോക്കുകളും താന്‍ ധരിച്ചു. 18 വയസ്സായപ്പോള്‍ കൈലി ധരിക്കാന്‍ തുടങ്ങിയെന്നും കനി പറയുന്നു. തന്റെ പോസ്റ്റില്‍ പങ്കുവെച്ച ഒരു ഫോട്ടോയെ കുറിച്ചും താരം കുറിപ്പില്‍ പറയുന്നുണ്ട്. ചിത്രത്തില്‍ താന്‍ ധരിച്ചത് അച്ഛന്‍ മൈത്രേയന്റെ ലുങ്കിയാണെന്ന് കനി പറയുന്നു.
Also Read:ഞങ്ങളുടേത് ഒത്തിരി പ്രശ്‌നങ്ങളുള്ള കല്യാണം, അപ്പന്റെ ഒറ്റമോളായിരുന്നു ഞാന്‍, തുറന്നുപറഞ്ഞ് ദീപ പോള്‍
ജ്യോതിഷ് എംജി ബാക്ക് സ്‌റ്റേജില്‍ വെച്ച് എടുത്ത ചിത്രമാണത്. ലുങ്കി ഉഷ്ണ മേഖലാ കാലാവസ്ഥയില്‍ ധരിക്കാന്‍ പറ്റുന്ന ഏറ്റവും നല്ല വസ്ത്രമായിട്ടാണ് തനിക്ക് തോന്നുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.