പേര് പോലും ഓർമയില്ല, ഭക്ഷണം കഴിക്കാനും, വെള്ളം കുടിക്കാനും പോലും മറന്നു; തലച്ചോർ ചുരുങ്ങുന്ന അസുഖം കാരണം ദാരുണാവസ്ഥയിൽ നടി കനകലത

329

സഹനടിയായും അമ്മനടിയായും മലയാളത്തിൽ ഒട്ടേറെ വേഷങ്ങൾ ചെയ്ത് മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ ഇടയില്ലാത്ത ഒരു മുഖമാണ് നടി കനകലതയുടേത്. എവിടെ വച്ചു കണ്ടാലും ചേച്ചിയെന്ന് വിളിച്ച് ഓടിച്ചെല്ലാനുള്ള അടുപ്പം സൃഷ്ടിച്ച കുറേ കഥാപാത്രങ്ങൾ കനകലത ചെയ്തിട്ടുണ്ട്.

കനകലത എന്ന അഭിനേത്രിയുടെ കലാജീവിതത്തിൽ കൂടൂതൽ വന്നുപോയതും ഇത്തരം വേഷങ്ങളാണ്. തന്റെ പട്ടിണി കാരണമാണ് എത്ര ചെറിയ വേഷമായാലും അഭിനയിക്കാൻ തയ്യാറായതെന്ന് കനകലത തന്നെ പറഞ്ഞിരുന്നു. വിവാഹമോചിതയായ താരം തന്റെ മര ണ പ്പെട്ട സഹോദരന്റെമക്കളെ സ്വന്തം അമ്മെ പോലെ വളർത്തി വലുതാക്കിയിരുന്നു.

Advertisements

ഇപ്പോഴിതാ 57കാരിയായ മകൾ ഒരു രണ്ട് വയസുകാരിയുടെ അവസ്ഥയിലെത്തിയിരിക്കുകയാണ് എന്ന് പറയുകയാണ് സഹോദരി വിജയമ്മ. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് കനകലതയുടെ ഇന്നത്തെ ദാ രു ണമായ അവസ്ഥ സഹോദരി വെളിപ്പെടുത്തിയിരിക്കുന്നത്.

ALSO READ- ജീവിത പങ്കാളി എന്നേക്കാള്‍ പ്രായം കുറഞ്ഞാലും കുഴപ്പമില്ല, എന്നെ നോക്കണമെന്നും നിര്‍ബന്ധമില്ല, ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ തുറന്നുപറഞ്ഞ് മഹിമ

കനകലത ഇപ്പോൾ സ്വന്തം ഉമിനീര് പോലും ഇറക്കാൻ കഴിയാത്ത അവസ്ഥയിലാണ് എന്നാണ് സഹോദരി പറഞ്ഞത്. തലച്ചോർ ചുരുങ്ങുന്ന അവസ്ഥ കാരണം പാർക്കിൻസൺസ് രോഗവും ഡിമെൻഷ്യയും ബാധിച്ച് ഓർമ്മ നഷ്ടപ്പെട്ട അവസ്ഥയിലാണ് കനകലത. അവർക്കിന്ന് സ്വന്തം പേര് പോലും ഓർമയില്ല.

ഒന്നും കഴിക്കാൻ കഴിയാതെ, നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കനകലതയെന്ന് വിജയമ്മ പറയുകയാണ്. 2021 ഡിസംബർ തൊട്ടാണ് ചേച്ചിക്ക് ബുദ്ധിമുട്ട് തുടങ്ങിയത്. അവളുടെ സ്വഭാവത്തിലെ മാറ്റങ്ങൾ വിഷാദരോഗം കാരണമായിരിക്കുമെന്നാണ് കരുതിയിരുന്നത്.

അന്ന് ഉറക്കം വളരെ കുറവായിരുന്നു. ഒരു സൈക്ക്യാട്രിസ്റ്റിനെ കാണാമെന്ന് അവളോട് എപ്പോഴും പറയുമായിരുന്നു. ഹേയ് അതിന്റെയൊന്നും ആവശ്യമില്ലെന്നാണ് അവൾ പറഞ്ഞത്. പിന്നീട് ഉറക്കം കുറഞ്ഞതോടെ അസ്വസ്ഥത കൂടി വന്നു.

ALSO READ-അജിത്തിനെ പോലെ ഒരു ഭര്‍ത്താവിനെ വേണം ; തന്റെ ഭാവി വരനെ കുറിച്ച് തൃഷ

പതിവായി ചെയ്തിരുന്ന യോഗകളും വ്യായാമങ്ങളും നിർത്തി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഒരു സൈക്ക്യാട്രിസ്റ്റിനെ കണ്ടു. ഡിമെൻഷ്യയുടെ തുടക്കമാണെന്ന് അദ്ദേഹം പറയുകയായിരുന്നു. തുടർന്ന് എംആർഎ സ്‌കാനിങ് നടത്തി. തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിങ്ങിൽ കണ്ടെത്തി.

പിന്നീട്, കഴിഞ്ഞ ഒക്ടോബർ 22 മുതൽ നവംബർ അഞ്ച് വരെ കനകലത അവിടെ ഐസിയുവിലായിരുന്നു. കാലക്രമേണ ഭക്ഷണമൊന്നും കഴിക്കാതെ വരും. ട്യൂബ് ഇടുന്നതാണ് നല്ലതെന്ന് ഡോക്ടർ അന്ന് പറഞ്ഞിരുന്നു. അണുബാധയുണ്ടാവുമെന്നൊക്കെ ചിലർ പറഞ്ഞതോടെ അത് ഒഴിവാക്കി. കൂടാതെ സ്വയം ഭക്ഷണം അൽപസ്വൽപം കഴിക്കുമായിരുന്നു.

ഈ ഏപ്രിൽ ആയപ്പോഴേക്കും തീർത്തും ഭക്ഷണം കഴിക്കുന്നത് നിർത്തി. ഉമിനീരുപോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക തുടങ്ങി ദിനം പ്രതി ചെയ്യുന്ന കാര്യങ്ങളൊക്കെ മറന്നുപോയെന്നും വിജയമ്മ വെളിപ്പെടുത്തി.

ഇതോടെ വീണ്ടും ഐസിയുവിലാക്കി. പിന്നീട് ട്യൂബ് ഇട്ടു. ഇപ്പോൾ ലിക്വിഡ് ഫുഡ് കൊടുക്കുന്നുണ്ട്. വിശക്കുന്നെന്നോ ഭക്ഷണം വേണമെന്നോ ഒന്നും പറയില്ല.

ഭക്ഷണം വേണോ എന്ന് അങ്ങോട്ട് ചോദിക്കും. നിർബന്ധിച്ച് കഴിപ്പിക്കും. അമ്പത്തേഴുകാരി രണ്ടര വയസുകാരിയുടെ രീതിയിലേയ്ക്ക് മാറിയ അവസ്ഥയാണ്. ഇൻഡസ്ട്രിയിൽ കുറച്ചുപേർക്ക് മാത്രമേ ഇവളുടെ രോഗാവസ്ഥയെക്കുറിച്ച് അറിയുള്ളൂവെന്നും സഹോജരി പറയുന്നു.

അമ്മ സംഘടനയിൽ വിളിച്ചുപറഞ്ഞിരുന്നു. അവിടത്തെ ഇൻഷുറൻസ് ഉണ്ട്. ആത്മയിൽ നിന്നും ചലച്ചിത്ര അക്കാദമിയിൽ നിന്നും ധനസഹായങ്ങൾ മുൻപ് ലഭിച്ചിരുന്നെന്നും സഹോദരി പറഞ്ഞു. കനകലത ആണെന്ന് മനസ്സിലാവാത്ത രൂപത്തിലായി ഇന്ന് അവൾ.

ഭക്ഷണം കഴിക്കാത്തതുകൊണ്ടുതന്നെ മെലിഞ്ഞു. മുടിയൊക്കെ കട്ട് ചെയ്തു. ഇടയ്ക്ക് എഴുന്നേറ്റ് വന്ന് സെറ്റിയിലിരുന്ന് ടിവി കാണും. കാലുകൾക്കൊന്നും ബലമില്ല. അഞ്ചടി ദൂരം മാത്രം നടക്കാനാകൂവെന്നും വിജയമ്മ പറയുന്നു.

Advertisement