സിനിമയിലെ സൂപ്പര്‍ഹിറ്റ് സംവിധാന ജോഡികള്‍ ആായിരുന്ന സിദ്ദിഖ്‌ലാല്‍ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താര സുന്ദരിയായിരുന്നു കനക. സിദ്ദിഖ്-ലാല്‍ ടീമിന്റെ വമ്പന്‍ ഹിറ്റായ ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ മലയാളത്തില്‍ അരങ്ങേറുന്നത്.
തുടര്‍ന്ന് വിയറ്റ്‌നാം കോളനി എന്ന ചിത്രത്തില്‍ കനക മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ നായികയായും അഭിനയിച്ചു. പിന്നീട് ഇങ്ങോട്ട് നിരവധി മലയാള സിനിമകളില്‍ മികച്ച വേഷം അവതരിപ്പിച്ച്
മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത താരങ്ങളിലൊരാളായി കനക മാറി.
തമിഴിലും തെലുങ്കിലും എല്ലാം സൂപ്പര്‍താരങ്ങളുടെ നായികയായിട്ടുള്ള കനക മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടത്തില്‍ തിളങ്ങിനിന്നിരുന്ന നായികമാരില്‍ ഒരാളായിരുന്നു. ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കുസൃതി കുറിപ്പ്, മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍ അങ്ങനെ നിരവധി ചിത്രങ്ങളില്‍ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കനക താരമായി. ഒരു സമയത്ത് വെള്ളിത്തിരയില്‍ തിളങ്ങി നിന്ന കനകയുടെ വ്യക്തി ജീവിതം പക്ഷെ ഏറെ സങ്കടങ്ങളും നഷ്ടങ്ങളും നിറഞ്ഞതായിരുന്നു. കനകയുടെ അമ്മയും സിനിമാലോകത്തുള്ളയാളായിരുന്നു. 1960 കളിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്ന താരത്തിന്റെ അമ്മ ദേവിക.
ഇപ്പോഴിതാ കനകയെ കുറിച്ചുള്ള ഒരു വെളിപ്പെടുത്തലാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചലച്ചിത്ര പ്രവര്‍ത്തകനായ ബാബു ഷാഹിര്‍ ആണ് താരത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. കനക സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് കാട്ടു വഴിയില്‍ വച്ച് താരം സാരിയും ബ്ലൗസും മാറാന്‍ പോലും തയ്യാറായിരുന്നു എന്നാണ് ബാബു ഷാഹിര്‍ പറയുന്നത്.
സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ ബാബു സാഹിര്‍ സിനിമ സെറ്റില്‍ നടന്ന അനുഭവം തുറന്നു പറയുകയായിരുന്നു. ഇത്രയൊക്കെ സൗകര്യം ഉണ്ടായിട്ടും ടെക്‌നോളജി മുന്നില്‍ എത്തിയിട്ടും കാട്ടുവഴിയില്‍ വെച്ച് ബ്ലൗസ് മാറ്റേണ്ട അവസ്ഥ ഉണ്ടായല്ലോ എന്ന് ചോദ്യമാണ് പലരും ചോദിച്ചത്.
മമ്മൂട്ടി, കനക, നാസര്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച കിളി പേച്ച കേള്‍ക്കവ എന്ന തമിഴ് സിനിമയുടെ ഷൂട്ടിംഗ് വേളയിലെ സംഭവമാണിത്. പുറത്ത് പലസ്ഥലങ്ങളില്‍ ഷൂട്ടിംഗ് നടന്നു അവസാനം കാട്ടില്‍ വച്ച് ഒരു സോങ് ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഉള്‍ക്കാട്ടില്‍ വെച്ചാണ് സോങ് ഷൂട്ടിംഗ് നടന്നത്. ശിവകാമി നെനപിനിലെ എന്ന സൂപ്പര്‍ഹിറ്റ് ഗാനമാണ് ഉള്‍കാട്ടില്‍ വെച്ചാണ് ഷൂട്ട് ചെയ്തത്.
ഈ ഷൂട്ടിനിടെ കനകക്ക് ഡ്രസ്സ് മാറേണ്ട അവസ്ഥ വന്നു. ഉള്‍ക്കാട്ടില്‍ പ്രത്യേകിച്ച് ഒരു സൗകര്യവും ഉണ്ടായിരുന്നില്ല. മമ്മൂട്ടി അവിടെ വച്ച് തന്നെ തന്റെ മുണ്ട് മാറ്റുകയുണ്ടായി. പക്ഷേ എങ്ങനെ കനക ഡ്രസ്സ് ചേഞ്ച് ചെയ്യും എന്നായിരുന്നു ആശങ്ക. . പിന്നീടാണ് അവിടെ ഉണ്ടായിരുന്ന സ്ത്രീകളുടെ സാരികള്‍ കളക്ട് ചെയ്ത് ഒരു മറയുണ്ടാക്കുകയും അവിടെ വെച്ച് കനക ഡ്രസ്സ് ചേഞ്ച് ചെയ്യുകയും ചെയ്തത്.
സോഷ്യല്‍ മീഡിയയും ക്യാമറയും ഒന്നും പ്രചാരത്തില്‍ ഇല്ലാത്ത സമയമായിരുന്നതു കൊണ്ടുതന്നെ ഇത്തരത്തിലുള്ള വാര്‍ത്തകളൊക്കെ പ്രചരിക്കാതെ ബാക്കിയായി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആണെങ്കില്‍ പണി പാളിയേനെ എന്നാണ് ബാബു ഷാഹിര്‍ പറയുന്നത്.