മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിയും നടന് ദിലീപും പ്രധാനവേഷങ്ങളിലെത്തിയ ചിത്രമാണ് കമ്മത്ത് ആന്‍ഡ് കമ്മത്ത്. 2013ല്‍ തിയ്യറ്ററുകളിലെത്തിയ ചിത്രം തോംസണ്‍ കെ തോമസാണ് സംവിധാനം ചെയ്തത്.
ഉദയകൃഷ്ണ സിബി കെ തോമസ് തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ കാര്‍ത്തികയും റിമയുമായിരുന്നു നായികമാര്‍. ചിത്രത്തില്‍ ആദ്യം കമ്മത്ത് സഹോദരങ്ങളായി തീരുമാനിച്ചിരുന്നത് മമ്മൂട്ടിയേയും ജയറാമിനെയുമായിരുന്നു.
എന്നാല്‍ ദിലീപിലേക്ക് എത്തുകയായിരുന്നുവെന്ന് പറയുകയാണ് നിര്‍മ്മാതാവ് എംഎന്‍ ബാദുഷ. ജയറാം ചിത്രത്തില്‍ നിന്നും പിന്മാറിയതുകൊണ്ടാണ് ദിലീപിനെ തെരഞ്ഞെടുത്തതെന്നും ബാദുഷ പറയുന്നു.
കമ്മത്ത് ആന്‍ഡ് കമ്മത്തില്‍ ദിലീപ് ചെയ്ത കഥാപാത്രത്തിലേക്കായിരുന്നു ദിലീപിനെ തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഷൂട്ട് അടുത്തപ്പോള്‍ ജയറാമിന് മറ്റൊരു പടത്തില്‍ നിന്നും ഒഴിയാന്‍ പറ്റാത്ത അവസ്ഥയിലായെന്നും അങ്ങനെ ഷൂട്ടിങ് പ്രതിസന്ധിയിലായെന്നും ബാദുഷ പറയുന്നു.
അങ്ങനെ ഉദയേട്ടനും ആന്റോയും ദിലീപിന്റെ അടുത്ത് പോയി സംസാരിച്ചുവെന്നും അങ്ങനെ ആ കഥാപാത്രം ചെയ്യാമെന്ന് ദിലീപ് സമ്മതിച്ചുവെന്നും ദിലീപിന് തീരുമാനിച്ചിരുന്ന കഥാപാത്രത്തിലേക്ക് നരനേയും സെലക്ട് ചെയ്തുവെന്നും ബാദുഷ പറയുന്നു.