മികച്ച പ്രതികരണം നേടി തിയറ്ററുകളില്‍ മുന്നേറുന്ന ദിലീപ് ചിത്രം കമ്മാരസംഭവത്തിന്റെ ട്രെയിലര്‍ പുറത്ത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ദിലീപിന്റെ ഇതുവരെ കാണാത്ത ലുക്കാണ് ട്രെയിലറിന്റെ ഹൈലൈറ്റ്.
ര
തീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ മുരളി ഗോപിയാണ്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് എത്തുന്നത്. നേരത്തെ ചിത്രത്തിന്റെ ട്രെയിലര്‍ ഒരെണ്ണം ഇറങ്ങിയിരുന്നു. എന്നാല്‍, ട്രെയിലറും സിനിമയും തമ്മില്‍ ബന്ധമില്ലെന്നും ട്രെയിലര്‍ കണ്ട് മാസ് പടം പ്രതീക്ഷിച്ച് കയറിയവര്‍ക്ക് ഇഷ്ടമായില്ലെന്നും എല്ലാം നിരൂപണങ്ങള്‍ വന്നിരുന്നു.
ആദ്യം തന്നെ ചിത്രത്തിന്റെ ഒറിജിനല്‍ ട്രെയിലര്‍ ഇറക്കിയാല്‍ പോരായിരുന്നോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. തമിഴ് താരങ്ങളായ സിദ്ധാര്‍ത്ഥ്, ബോബി സിംഹ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. ഏകദേശം 20 കോടി ചെലവുള്ള സിനിമയുടെ നിര്‍മാണം ഗോകുലം ഫിലിംസ് ആണ്. ദിലീപിന്റെ തന്നെ വിതരണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ചിത്രം തിയറ്ററുകളിലെത്തിച്ചത്.