മലയാള സിനിമാ ആരാധകർക്ക് ഏറെ സുപരിചിതയായ താരസുന്ദരിയാണ് നടി കമാലിനി മുഖർജി. ഒരു ബംഗാളി നടിയായ കമാലിനു പക്ഷേ തന്റെ സിനിമാ ജീവിതം തുടങ്ങിയത് ബോളിവുഡ് സിനിമയിലൂടെ ആണ്.പിന്നീട് മലയാളം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങുക ആയിരുന്നു നടി.
സിനിമയിൽ എത്തും മുമ്പ് മോഡലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു കമാലിനി നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഫിർ മിലേംഗേ എന്ന രേവതി സംവിധാനം ചെയ്ത ബോളുവുഡ് സിനിമയിലാണ് കമാലിനി മുഖർജി ആദ്യമായി അഭിനയിച്ചത്. ഒരു പരസ്യ ചിത്രത്തിലെ അഭിനയം കണ്ടിട്ട് ആയിരുന്നു രേവതി കമാലിനിയെ ഈ സിനിമയിലേക്ക് തിരഞ്ഞെടുത്തത്.
പിന്നീട് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായിക ആയി കുട്ടിസ്രാങ്ക് എന്ന ചിത്രത്തിൽ കൂടിയാണ് മലയാള ത്തിൽ കമാലിനി എത്തിയത്. പിന്നീട് മലയാളത്തിലെ ആദ്യ 100 കോടി ചിത്രം, താരരാജാവ് മോഹൻലാലിന്റെ പുലിമുരുകനിൽ കൂടി കമാലിനി മലയാളികൾക്ക് പ്രിയങ്കരിയായി മാറി.
ഇപ്പോഴിതാ, ചിത്രത്തിൽ പുലിമുരുകനെ എലിമുരുകനെന്ന് വിളിക്കാൻ ധൈര്യപ്പെടുന്ന ഒരേയൊരു കഥാപാത്രമായ മൈന പൊതുവേദിയിൽ വെച്ച് തന്നെ എലി മുരുകനെന്ന് വിളിച്ചിരിക്കുകയാണ്. പുലിമുരുകൻ എന്ന സിനിമയിൽ എത്തിയതിനെ കുറിച്ചും ഭാഷ പഠിച്ചെടുക്കാൻ ഉണ്ടായ ബുദ്ധിമുട്ടിനെ കുറിച്ചുമൊക്കെ സംസാരിക്കവെയാണ് താരം എലി മുരുകനെന്ന് പുലിമുരുകനെ വിളിച്ചത്.
അമൃത ടിവിയിൽ നടൻ മോഹൻലാലിനൊപ്പം പുലിമുരുകൻ എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചപ്പോഴാണ് കമാലിനി ഇക്കാര്യം പറഞ്ഞത്. ‘ആ കാട്ടിലെ ഹീറോയായിരുന്നു മുരുകൻ. ഒരുപാട് പേരെ വിറപ്പിച്ച ആളാണ്. അദ്ദേഹത്തിന് പുലിമുരുകൻ എന്നാണ് നാട്ടുകാർ പേരിട്ടിരുന്നത്. എന്നാൽ ആ പുലിമുരുകനെ വിറപ്പിക്കുന്ന ആളായിരുന്നു മൈന. പുലിമുരുകനെ എലിമുരുകൻ എന്ന് വിളിച്ച ആളാണ് മൈന’- എന്നാണ് മോഹൻലാൽ പറയുന്നത്.
പിന്നാലെ, ഈ വേദിയിൽ വെച്ച് പുലിമുരുകാ എന്ന് മൈനയെ കൊണ്ട് വിളിപ്പിക്കാം എന്ന് അവതാരക പറഞ്ഞപ്പോൾ ‘ഹൗ ആർ യു എലിമുരുകൻ’ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള കമാലിനി ചോദിച്ചത്.
കൂടാതെ, മൈന എന്ത് പറഞ്ഞാലും തിരിച്ചുപറയാതെ അത് കേട്ടുനിൽക്കുന്ന ആളാണ് പുലിമുരുകനെന്നും അതുകൊണ്ട് ക്ഷമിച്ചിരിക്കുന്നു എന്നും പറഞ്ഞ് ചിരിക്കുകയായിരുന്നു മോഹൻലാൽ. സ്നേഹത്തിൽ നിന്നാണ് ആ വിളി വരുന്നതെന്ന് പറഞ്ഞ് ലാലിന്റെ അഭിപ്രായത്തിനൊപ്പം ചേരുന്നുമുണ്ട് കമാലിനി.