കമൽ ഹാസന് ഒപ്പത്തിനൊപ്പം ചെമ്പൻ വിനോദ് ജോസ് : ഉലക നായകന്റെ വില്ലനായി ചെമ്പൻ

49

ഉലക നായകന്റെ വിക്രം എന്ന ചിത്രം ഏറെ ആകാംക്ഷയോട് കൂടി കാത്തിരിക്കുകയാണ് ആരാധകർ. കമലിനൊപ്പം ഫഹദ് ഫാസിൽ, വിജയ് സേതുപതി, നരെയ്ൻ, കാളിദാസ് ജയറാം തുടങ്ങിയ വമ്പൻ മലയാള താര നിരകൾ തന്നെ അഭിനയിക്കുന്നുണ്ട് ഈ സിനിമയിൽ. അതുകൊണ്ട് തുടക്കം മുതൽ തന്നെ വിക്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ വിക്രം എന്ന ചിത്രത്തിൽ കമൽ ഹാസനൊപ്പം വില്ലൻ റോളിൽ എത്തുന്നത് ചെമ്പൻ വിനോദ് ജോസാണ് എന്നതാണ് പുതിയ റിപ്പോർട്ട്.

Advertisements

ALSO READ

കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം, നിങ്ങളുടെ സ്‌നേഹം മറ്റുളവർക്ക് മാതൃകയാകട്ടെ! ദിലീപ് കുടുംബത്തിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

‘മാസ്റ്ററി’നു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രം. കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ക്ലോസപ്പുകൾ അടങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള പോസ്റ്റർ സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു.

വിക്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത് മുതൽ സിനിമയിലെ മലയാള സിനിമാതാരങ്ങളുടെ സാന്നിധ്യം വലിയരീതിയിൽ ശ്രദ്ധ നേടിയിരുന്നു. വിജയ് സേതുപതിയും ചിത്രത്തിൽ നിർണായക വേഷം ചെയുന്നു.

അഭിനേതാക്കൾ മാത്രമല്ല അണിയറയിലും മലയാളി സാന്നിധ്യമുണ്ട്. മലയാളിയായ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനാണ് വിക്രമിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. ജെല്ലിക്കെട്ട്, ജിന്ന് എന്നീ സിനിമകൾക്ക് ശേഷം ഗിരീഷ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണ് വിക്രം.

കമൽ ഹാസന്റെ പിറന്നാൾ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നടന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകൻ.

ALSO READ

ദിലീപിന് ഇന്ന് അമ്പത്തിമൂന്നാം പിറന്നാൾ ; ദിലീപിന്റെ പിറന്നാൾ ആഘോഷമാക്കി ആരാധകർ

രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസൻ തന്നെയാണ് വിക്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.

സംഗീതം അനിരുദ്ധ്. എഡിറ്റിംഗ് ഫിലോമിൻ രാജ്. സംഘട്ടന സംവിധാനം അൻപറിവ്. നൃത്തസംവിധാനം ദിനേശ്. പിആർഒ ഡയമണ്ട് ബാബു. ശബ്ദ സങ്കലനം കണ്ണൻ ഗൺപത്. 2022ൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

 

 

Advertisement