ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തമിഴ് സൂപ്പര്‍താരം രജനികാന്ത് സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത് യോഗിയുടെ കാലില്‍ വീഴുന്ന രജനികാന്തിന്റെ ചിത്രമായിരുന്നു.
മുഖ്യമന്ത്രിയുടെ ലഖ്‌നൗവിലെ വസതിയില്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു രജനികാന്ത് യോഗിയുടെ കാലില്‍ വീണത്. ചിത്രം വൈറലായതോടെ രജനികാന്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം ഉയരുന്നത്.
തമിഴ് ജനതയെ ഒന്നടങ്കം നാണം കെടുത്തിയെന്നും രജികാന്തില്‍ നിന്നും ഇങ്ങനെയൊരു പ്രവൃത്തി ഒട്ടും പ്രതീക്ഷിച്ചിട്ടില്ലെന്നും തുടങ്ങിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വരുന്നത്.
അതിനിടെ തെന്നിന്ത്യന്‍ താരം കമല്‍ഹാസന്റെ ഒരു പ്രസംഗവും ഈ സംഭവത്തോടൊപ്പം ചേര്‍ത്ത് വൈറലാവുന്നുണ്ട്. ഏതെങ്കിലും മന്ത്രശക്തിയുള്ള സ്വാമിമാര്‍ നാളെ രു ദൈവത്തെ കൊണ്ട് നിര്‍ത്തിയാലും കൈകൂപ്പി അവരെ വരവേല്‍ക്കുമെന്നും എന്നാല്‍ അവരുടെ മുമ്പില്‍ കുമ്പിടില്ല എന്നായിരുന്നു കമല്‍ഹാസന്‍ പറഞ്ഞത്.
നിരവധി പേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതിനിടെ രജനികാന്തും യോഗി ആദിത്യനാഥും ഒരുമിച്ച് ജയിലര്‍ കാണുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനവും ഇതിനിടക്ക് ചര്‍ച്ചയായിട്ടുണ്ട്.