തെന്നിന്ത്യൻ സിനിമകളിൽ എല്ലാം മികച്ച വേഷങ്ങൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ താര സുന്ദരി ആണ് നടി മീന. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന് അതിന് ശേഷം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി അഭിനയിച്ച് സിനിമയിൽ തന്റേതായ ാെരു സ്ഥാനം നേടിയെടുക്കുക ആയിരുന്നു മീന.
അതേ സമയം എല്ലാ തെന്നിന്ത്യൻ ഭാഷകളിലും സജീവമായ മീനയ്ക്ക് മലയാളത്തോട് പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. അതിന് കാരണം മീനയുടെ പിതാവ് തമിഴ്‌നാട് സ്വദേശിയും മാതാവ് കണ്ണൂർ സ്വദേശിനിയും ആയതിനാൽ ആയിരുന്നു. ബാലതാരമായി അഭിനയിച്ച് തിരക്ക് വർദ്ധിച്ചതോടെ എട്ടാം ക്ലാസിൽ പഠനം നിർത്തിയിരുന്നു.
എന്നാൽ പിന്നീട് സ്വകാര്യ കോച്ചിങ് സൗകര്യത്തോടെ പത്താം ക്ലാസ്സ് പഠനം പൂർത്തിയാക്കുകയും ചെയ്തു. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ച മീനയുടെ എടുത്തു പറയേണ്ട ഒന്ന് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പമുള്ള അഭിനയമാണ്. നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
വർണ്ണപ്പകിട്ട് ആയിരുന്നു ആദ്യമായി ഇവർ ജോഡിയായി അഭിനയിച്ച ചിത്രം. ഏറ്റവും അവസാനം ഒരുമിച്ചെത്തിയത് പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന സൂപ്പർ ഹിറ്റ് സിനിമയിലും. മോഹൻലാലിന്റെ ഭാഗ്യനായിക എന്ന വിളിപ്പേരും മീനയ്ക്കുണ്ട്. തമിഴിൽ സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി മീന തിളങ്ങിയിരുന്നു. സിനിമാ ലോകത്ത് 40 വർഷം പിന്നിട്ട മീനയ്ക്ക് ആദരവ് അർപ്പിച്ച് ചടങ്ങും ഈയടുത്ത് ചെന്നൈയിൽ നടന്നിരുന്നു.
ഇപ്പോഴിതാ മീന കമൽഹാസന് ഒപ്പം അഭിനയിക്കാൻ ഭയന്നതിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. അവ്വൈ ഷൺമുഖി എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ കമൽ ഹാസനൊപ്പം കിസിങ് സീൻ ചെയ്തതിനെ കുറിച്ചാണ് മീന വെളിപ്പെടുത്തിയത്.
‘സിനിമയ്ക്ക് ഓക്കെ പറഞ്ഞിരുന്നു. അക്കാലത്ത് കമൽ ഹാസന്റെ സിനിമകളിൽ കിസിങ് സീൻ നിർബന്ധനായിരുന്നു. ലിപ് ലോക്ക് കിസിങ് സീനാണ് ഉണ്ടാവുക. ഷൂട്ടിംഗ് തുടങ്ങുന്നത് വരെ അക്കാര്യം ഞാൻ ഓർത്തില്ല. സിനിമയുടെ കഥ കേട്ട സമയത്ത് അങ്ങനെ ഒരു ചിന്ത എന്റെ മനസിൽ വന്നില്ല. അഭിനയിക്കാൻ എത്തിയപ്പോഴാണ് ഈ സംഭവം ഓർമ വന്നത്.’- എന്ന് മീന പറയുന്നു.
പിന്നീട് ഷൂട്ടിങ് തുടങ്ങി രണ്ട് ദിവസത്തിന് ശേഷമാണ് ആ സീൻ പ്ലാൻ ചെയ്തത്. ആ രംഗം എടുക്കുന്നതിന്റെ മിനിട്ടുകൾക്ക് മുൻപാണ് എടുക്കുന്നത് ഇനി കിസ്സിങ് സീനാണെന്ന് പറയുന്നത്. ആ സമയത്ത് തനിക്ക് അത് പറ്റില്ല എന്ന് എങ്ങനെ പറയും. സംവിധായകൻ കെ എസ് രവികുമാർ സാറിനോടൊന്നും അങ്ങനെ സംസാരിക്കാ നാവില്ല.’- മീന പേടിച്ച നിമിഷത്തെ കുറിച്ച് പറയുന്നു.
‘ഞാൻ അമ്മയോട് അതിന് പറ്റില്ലെന്നു പറഞ്ഞ് കരഞ്ഞു. അമ്മയോട് പോയി പറയാൻ പറഞ്ഞു. അമ്മ ആരോടാണ് പറയേണ്ടേതെന്ന് അന്വേഷിച്ചപ്പോഴേക്കും എന്നെ വിളിച്ചു. ‘അവിടെ പോയി കിടക്കൂ. അതാണ് സ്പോട്ട്’ എന്ന് പറഞ്ഞു. കിടന്നിട്ട് ലിപ് ലോക്ക് ചെയ്യാനാകുമെന്ന് ഞാൻ വിചാരിച്ചു.’
‘എനിക്ക് ആ സമയം കരച്ചിൽ വന്നു. കമൽ സർ ചുണ്ടു വരെ വന്നിട്ട്, ഇപ്പോൾ വേണ്ട എന്ന് പറയുന്നതാണ് സീൻ. അത് അത്രയേ ഉള്ളൂ എന്ന് അപ്പോഴാണ് മനസ്സിലായത്’- എന്നും മീന പറയുന്നു.
തെന്നും താരം പറയുന്നു.