ലോകസഭാ സീറ്റ് ലക്ഷ്യം വെച്ച് ഉലകനായകൻ കമൽഹാസൻ; താരം കോൺഗ്രസിലേക്ക്

243

ഇന്ത്യൻ സിനിമയിലെ ഉലകനായകനാണ് കമൽഹാസൻ. നാലു ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 19 ഫിലിംഫെയർ പുരസ്‌കാരങ്ങളും ഉൾപ്പെടെ ധാരാളം ബഹുമതികൾക്ക് അർഹനായിട്ടുള്ള നടൻ കൂടിയാണ് അദ്ദേഹം. കമലഹാസൻ അഭിനയിച്ച ചിത്രങ്ങളാണ് മികച്ച വിദേശ ഭാഷാ ചിത്രങ്ങൾക്കായുള്ള അക്കാദമി അവാർഡിനു വേണ്ടി സമർപ്പിച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ.

ഇപ്പോഴിതാ കോൺഗ്രസിൽ നിന്നും ലോക്സഭാ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷ പരസ്യമാക്കി നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. തമിഴ്നാട്ടിൽ വരാനിരിക്കുന്ന ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന് കമൽഹാസന്റെ പാർട്ടി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ലോകസഭാ സീറ്റ് ലഭിക്കുമെന്ന് താരം പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ വന്നത്.

Advertisements

Also Read
അഞ്ച് പവന്റെ മാലയാണ് കൂടോത്രമാണെന്ന് തെറ്റിദ്ധരിച്ച് അവർ ഉരുക്കി കളഞ്ഞത്; തുറന്ന് പറച്ചിലുമായി എം.ജി ശ്രീകുമാർ

സിനിമയിൽ പല പരീക്ഷണങ്ങളും നടത്തി ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് കമലഹാസൻ. കെ ബാലചന്ദർ സംവിധാനം ചെയ്ത് അപൂർവ്വ രാഗങ്ങൾ എന്ന സിനിമയിലൂടെയാണ് ഒരു നടൻ എന്ന നിലയിൽ അദ്ദേഹം മുൻ നിരയിലേക്ക് വരുന്നത്. തന്നേക്കാൾ പ്രായം കൂടിയ ഒരു സ്ത്രീയെ പ്രണയിക്കുന്ന യുവാവിന്റെ കഥാപാത്രമായിരുന്നു അന്ന് അദ്ദേഹം ചെയ്തത്. 1983 ൽ അദ്ദേഹം അഭിനയിച്ച മൂന്നാംപിറൈ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് കമൽഹാസൻ കരസ്ഥമാക്കി.

1960 ൽ തന്റെ ആറാം വയസ്സിലാണ് കമൽഹാസൻ ബാലതാരമായി അഭിനയിക്കുന്നത്. തന്റെ അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് അദ്ദേഹത്തെ തേടിയെത്തി. തുടർന്ന് അങ്ങോട്ടുള്ള മൂന്ന് വർഷങ്ങളിൽ അഞ്ച് ചിത്രങ്ങളിലാണ് താരം ബാലതാരമായി അഭിനയിച്ചത്. 1963 ൽ തന്റെ പഠനത്തിനായി അദ്ദേഹം സിനിമകളിൽ നിന്ന് വിട്ടു നിന്നിരുന്നു.

Also Read
വിവാഹത്തിലേക്ക് എത്താതെ ആ പ്രണയം തകർന്നു; സമാന്തക്ക് മുൻപ് നാഗചൈതന്യ പ്രണയിച്ചത് ശ്രുതി ഹാസനെ

1972 ൽ മന്നവൻ എന്ന ചിത്രത്തിലൂടെ സഹനടനായാണ് അദ്ദേഹം സിനിമയിലേക്ക് തിരിച്ച് വന്നത്. പിന്നീട് സിനിമയുടെ സാങ്കേതിക മേഖലയിലേക്കും അദ്ദേഹം തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു സമയത്ത് രാഷ്ട്രീയത്തിലേക്ക് വരാൻ പലരും അദ്ദേഹത്തെ നിർബന്ധിച്ചെങ്കിലും അതിൽ നിന്നെല്ലാം കമലഹാസൻ ഒഴിഞ്ഞു നിൽക്കുകയായിരുന്നു. രാഷ്ട്രീയ പാർട്ടികളോട് ഒരു സമദൂര സിദ്ധാന്തമാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്യ.

Advertisement