വിവാദങ്ങളുടെ തോഴനാണ് ഉലകനായകൻ കമലഹാസൻ. അദ്ദേഹത്തിന്റെ പ്രണയവും തകർച്ചകളും വിവാഹമോചനവുമെല്ലാം വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. നടി ഗൗതമിയും ആയിട്ടായിരുന്നു നടൻ അവസാനം ലിവിങ് ടുഗെതർ റിലേഷൻഷിപ്പിൽ ഉണ്ടായിരുന്നത്. പക്ഷേ ആ ബന്ധവും അധികം വൈകാതെ അവസാനിപ്പിക്കുകയായിരുന്നു.
നർത്തകിയായ വാണി ഗണപതിയാണ് കമല ഹാസന്റെ ആദ്യ ഭാര്യ. പക്ഷെ വിവാഹ ജീവിതം അത്ര സുഖകരമായിരുന്നില്ല. അധികം വൈകാതെ ഇരുവരും പിരിഞ്ഞു. പക്ഷേ തന്റെ ആദ്യ ഭാര്യ ജീവനാംശം ആവശ്യപ്പെട്ട് തന്നെ ദരിദ്രനാക്കിയതായി ഒരിക്കൽ കമലഹാസൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
കമലിന് മറുപടിയുമായി വാണി തന്നെ രംഗത്ത് എത്തിയിരുന്നു. അന്ന് വാണി പറഞ്ഞത് ഇങ്ങനെ; ഞാാനും കമലും വിവാഹമോചനം നേടിയിട്ട് 28 വർഷമായി. ചെളി വാരി എറിയുന്നതിൽ നിന്ന് ഞാൻ പലപ്പോഴും വിട്ട് നിന്നിരുന്നു. വ്യക്തിപരമായ കാരണങ്ങൾക്കൊണ്ടാണത്
പക്ഷേ വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഒരു ഒഴിയാ ബാധ പോലെയാണ് അയാൾ എന്നെ പിന്തുടരുന്നത്. പക്ഷെ അത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. കമൽ ഹാസൻ തന്ന ജീവനാംശം കൊണ്ടാണ് ഞാൻ വളർന്നത് എന്ന് വിചാരിക്കുന്നവരുണ്ട്. ഞങ്ങൾ ഒരുമിച്ച് വാങ്ങിച്ച ഫ്ളാറ്റിലെ സാധനങ്ങൾ എടുക്കാൻ പോലും അദ്ദേഹം സമ്മതിച്ചിരുന്നില്ല.
ജീവനാംശം നൽകി കൊണ്ട് സ്വയം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകാൻ ലോകത്തെ ഏത് കോടതിയാണ് ഒരാളെ അനുവദിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ഈ പ്രതികരണം ശരിക്കും എന്നെ ഞെട്ടിച്ചു. സത്യത്തിൽ അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന ഞാൻ ആ ബന്ധത്തിൽ നിന്നും ഇറങ്ങി പോയത് അദ്ദേഹത്തിന്റെ ഈഗോയെ ബാധിച്ചിട്ടുണ്ടാവാം.
വാണിയുമായി വേർപിരിയുന്നതിനേക്കാൾ മുന്നെ തന്നെ കമലഹാസൻ നടി സരികയുമായി അടുപ്പത്തിലായിരുന്നു. ലിവിങ് ടുഗെതർ റിലേഷൻഷിപ്പിലായിരുന്ന ഇരുവരും പിന്നീട് വിവാഹിതരായി. ഈ ബന്ധത്തിൽ കമലഹാസന് രണ്ട് മക്കളുണ്ട്.