മലയാളത്തിലെ പ്രമുഖ സംവിധായകരില്‍ ഒരാളാണ് കമല്‍. നിരവധി മികച്ച ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കിയത്. ഇതുവരെ 42 സിനിമകള്‍ കമല്‍ സംവിധാനം ചെയ്തു. മലയാളം കൂടാതെ തമിഴിലും, ഹിന്ദിയിലും കമല്‍ സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ചാണ് കമല്‍ പറയുന്നത്.
എന്റെ അമ്മയുടെ ആങ്ങളയുടെ മകള്‍ ആണ് എന്റെ ഭാര്യ. കുട്ടിക്കാലം മുതലേ പരിചയം ഉള്ളതാണ്.
എനിക്ക് സഹോദരിമാര്‍ ഇല്ല, നമ്മള്‍ മൂന്നു ആണ്‍കുട്ടികള്‍ ആണ്. പെണ്‍കുട്ടികള്‍ ഇല്ലാത്തതുകൊണ്ടുതന്നെ അമ്മാവന്മാരുടെ പെണ്‍മക്കളെ കൊണ്ട് അവധിക്കാലത്തു വീട്ടില്‍ നിര്‍ത്തുന്ന പതിവ് ഉണ്ടാകാറുണ്ട് .
ഈ ഹിന്ദുക്കള്‍ക്കും മുസ്ലീംസിനും ഇടയില്‍ മുറപ്പെണ്ണ്ങ്ങളെ വിവാഹം കഴിക്കാം എന്ന സിസ്റ്റവും ഉണ്ട്. അങ്ങനെ പല വെക്കേഷനുകളില്‍ പല മുറപ്പെണ്ണുങ്ങള്‍ വരുമായിരുന്നു വീട്ടില്‍ നില്‍ക്കാന്‍. അങ്ങനെ ഒരു വെക്കേഷന് വന്നതാണ് എന്റെ ഭാര്യ. സാധാരണ ഉള്ള മുറപ്പെണ്ണ് വരുന്നതിനേക്കാള്‍ ഒരു സന്തോഷം ഈ മുറപ്പെണ്ണ് വന്നപ്പോള്‍ തോന്നി. ഒരു ഇഷ്ടം അന്നേ തോന്നിയിരുന്നു കമല്‍ പറഞ്ഞു.
also readഎല്ലാം അത്ഭുതങ്ങള്‍ ആണ് , മനുഷ്യന്‍ ഒഴികെ ബാക്കിയെല്ലാം എന്നും നിലനില്‍ക്കുന്നവയാണ് ; നിരഞ്ജന്‍
ഞാന്‍ ഇവരുടെ വീട്ടിലേക്ക് പോകുമ്പോള്‍ എന്നോട് അധികം സംസാരിക്കില്ലായിരുന്നു. മറ്റു കുട്ടികള്‍ സംസാരിക്കുന്ന പോലെ ഈ ആള് എന്തോ എന്തുകൊണ്ട് സംസാരിക്കുന്നില്ല എന്ന് തോന്നി. അപ്പോള്‍ മനസ്സില്‍ തോന്നിയ കൗതുകം ആയിരിക്കാം പ്രേമം മൊട്ടിടാന്‍ കാരണം.
പിന്നെ ഒരിക്കല്‍ നമ്മുടെ വീട്ടില്‍ വെക്കേഷന് വന്നപ്പോള്‍ നമ്മള്‍ പരസ്പരം കൂടുതല്‍ സംസാരിച്ചു. അതിനുശേഷം കോളേജില്‍ ചേര്‍ന്നു. കത്തുകള്‍ അയക്കുന്നത് പതിവായി. അത് ഈ മുറപ്പെണ്ണിന് മാത്രമായി. എല്ലാ കാര്യങ്ങളും കഥ പറയുന്ന പോലെ ഞാന്‍ അയക്കുമായിരുന്നു. വിവാഹം കഴിഞ്ഞ സമയത്തും നമ്മള്‍ എല്ലാ കത്തുകളും സൂക്ഷിച്ചു വച്ചിരുന്നു കമല്‍ പറഞ്ഞു.