കമൽഹാസൻ വാണിയുമായി ആഗ്രഹിച്ചത് ലിവിംഗ് ടുഗെതർ, വാണിയുടെ പിടിവാശി വിവാഹത്തിലേക്ക് എത്തിച്ചു; സിനിമയിലെ പ്രണയനായകൻ ജീവിതത്തിലും പ്ലേ ബോയ് ആകാൻ ആഗ്രഹിച്ചതായി തുറന്ന് പറച്ചിൽ

356

ഇന്ത്യൻ സിനിമയിലെ ഉലകനായകനാണ് കമലഹാസൻ. പകരം വെക്കാൻ ആളില്ലാത്ത പ്രതിഭ. വർഷങ്ങളായി സിനിമയിലെ വിവിധ മേഖലകളിലും തിളങ്ങി കൊണ്ടിരിക്കുകയാണ് നടൻ. പക്ഷെ കമലിന്റെ വ്യക്തിജീവിതം എന്നും വാർത്തകളിൽ നിറഞ്ഞു നില്ക്കാറുണ്ട്. പ്രണയവും, പ്രണയ തകർച്ചകളും, വിവാഹമോചനവുമെല്ലാം കമലിനെ സംബന്ധിച്ചിടത്തോളം സാധാരണമായെന്ന് വേണം പറയാൻ.

കമലിന്റെ തുറന്ന് പറച്ചിലുകൾ പലപ്പോഴും വിവാദങ്ങൾക്ക് തിരികൊളുത്താറുണ്ട്. അതിലൊന്നാണ് സിനിമയിൽ പ്രണയനായകനായി വിലസുമ്പോഴും യഥാർത്ഥ ജീവിതത്തിൽ താൻ പ്ലേ ബോയ് ആകാൻ ആഗ്രഹിച്ചു എന്നുള്ളത്. 1978 ലാണ് കമൽ ആദ്യമായി വിവാഹിതനാകുന്നത്. നർത്തകിയായിരുന്ന വാണി ഗണപതിയായിരുന്നു കമലിന്റെ ആദ്യ ഭാര്യ. മലയാളത്തിന്റെ മുഖശ്രീയായ ശ്രീവിദ്യയുമായി കമൽ പ്രണയത്തിലായിരുന്നുവെന്ന് വാർത്തകൾ വന്ന് തുടങ്ങിയ സമയത്തായിരുന്നു വാണി ഗണപതിയുമായുള്ള പ്രണയവും പരസ്യമാകുന്നത്.

Advertisements

Also Read
ഞാൻ ഇന്നും വേദനിക്കുന്നത് അതിനെ കുറിച്ചോർത്താണ്, മമ്മൂട്ടിയുടെ നോട്ടം കണ്ട് അദ്ദേഹം ആ കൈ പിൻവലിച്ചു; എനിക്ക് ഷേക്ക് ഹാൻഡ് തരാതെ എന്റെ പ്രിയപ്പെട്ടവൻ യാത്രയായി, തുറന്ന് പറഞ്ഞ് ഇന്നസെന്റ്

വാണിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം കമലിന് അന്നുണ്ടായിരുന്നില്ല എന്നാണ് അദ്ദേഹത്തിന് ചുറ്റുമുള്ളവർ പറഞ്ഞിരുന്നത്. കമൽ വാണിയെ പ്രണയിച്ചതും ആ ഉദ്ദേശത്തിലായിരുന്നില്ല. ലിവിംഗ് ടുഗെതർ ആണ് കമൽ ആഗ്രഹിച്ചത്. പക്ഷെ വാണി ആഗ്രഹിച്ചത് വിവാഹ ജീവിതമാണ്. ആദ്യം അതിന് എതിര് നിന്ന നടൻ സംവിധായകൻ ബാലചന്ദറിന്റെ ഉപദേശവും, വാണിയുടെ വാശിയും മൂലം വിവാഹത്തിന് തയ്യാറാവുകയായിരുന്നു.

വിവാഹം കഴിഞ്ഞ് 10 വർഷത്തിന് ശേഷം ഇരുവരും പിരിഞ്ഞു. വിവാഹ ബന്ധം വേർപ്പെടുത്തുന്നതിനേക്കാൾ മുന്നേ കമലഹാസൻ നടി സരികയുമായി പ്രണയത്തിലാവുകയായിരുന്നു. വാണിയിൽ നിന്ന് വിവാഹമോചനം നേടിയ താരം പിന്നീട് സരികയെ വിവാഹം കഴിച്ചു. കമലഹാസന്റെ മക്കളായ ശ്രുതിയും, അക്ഷരയും ഉണ്ടാകുന്നത് ഈ ബന്ധത്തിലാണ്. അധികം വൈകാതെ ആ ബന്ധവും തകർന്നു.

Also Read
എന്റെ അടുത്തും അഡ്ജസ്റ്റ്‌മെന്റ് ചോദിച്ച് പലരും വന്നിട്ടുണ്ട്, നേരിട്ട് സമ്മതമാണോന്ന് ചോദിച്ചവരോട് പറയുന്നത് ഇങ്ങനെ: നടി യമുന

പിന്നീട് നടി സിമ്രാനുമായാണ് കമലിന്റെ പേര് ചേർത്ത് വായിച്ചത്. പക്ഷെ ആ ബന്ധത്തിനും അധികം ആയുസ്സില്ലായിരുന്നു. പിന്നീടാണ് നടി ഗൗതമിയുമായി താരം അടുത്തത്. ലിവിംഗ് റിലേഷനിലായിരുന്ന ഇരുവരും 2016 ൽ വേർപിരിഞ്ഞു. ഇപ്പോൾ വിവിധ ചിത്രങ്ങളുടെ ഭാഗമായി മുന്നേറി കൊണ്ടിരിക്കുകയാണ് കമലഹാസൻ

Advertisement