ഇന്ത്യന്‍ 2വിനു പിന്നാലെ സുപ്രധാന പ്രഖ്യാപനവുമായി കമല്‍ഹാസന്‍: തേവര്‍ മകനും രണ്ടാം ഭാഗം!

20

1992ല്‍ ഭരതന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു തേവര്‍ മകന്‍, കമല്‍ഹാസനും ശിവാജി ഗണേഷനും മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. രേവതിയും ഗൗതമിയും ആയിരുന്നു ചിത്രത്തില്‍ കമലിന്റെ നായികമാരായി എത്തിയിരുന്നത്. അഞ്ചു ദേശീയ പുരസ്‌കാരങ്ങള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ വാരികൂട്ടിയ ചിത്രം കൂടിയായിരുന്നു തേവര്‍ മകന്‍.

Advertisements

ദീപാവലി റിലീസായി തിയ്യേറ്ററുകളിലെത്തിയ ചിത്രം ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായതിനോടൊപ്പം കൂടുതല്‍ കാലം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു..ഇന്ത്യന്‍ 2വിനു പുറമെ കമലിന്റെ തേവര്‍മകന്‍ എന്ന ചിത്രത്തിനും രണ്ടാം ഭാഗം വരുന്നുണ്ടെന്ന തരത്തില്‍ റിപ്പോട്ടുകള്‍ വന്നിരിക്കുകയാണ്.

കമല്‍ഹാസന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്ക് ചിത്രങ്ങളിലൊന്നായാണ് തേവര്‍മകന്‍ അറിയപ്പെടുന്നത്.

കമല്‍ഹാസന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രം കൂടിയായിരുന്നു ഇത്. കമലിന്റെ തന്നെ രചനയിലായിരുന്നു സംവിധായകന്‍ ചിത്രം ഒരുക്കിയിരുന്നത്.

തേവര്‍ മകനിലെ അഭിനയത്തിനായിരുന്നു നടി രേവതിക്ക് മികച്ച സഹനടിക്കുളള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നത്. നാസര്‍,വടിവേലു,എസ് എന്‍ ലക്ഷ്മി, തലൈവാസല്‍ വിജയ്, രേണുക തുടങ്ങിയവരും മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. പിസി ശ്രീരാം ചായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ഇളയരാജ ആയിരുന്നു സംഗീതം നല്‍കിയിരുന്നത്.

Advertisement