ഒരേ പോലുള്ള ഷര്‍ട്ടുകള്‍ ധരിച്ച് വിജയിയും കമല്‍ഹാസനും ലോകേഷും, വൈറലായി ചിത്രം

157

അടുത്തിടെ തിയ്യറ്ററുകളിലെത്തിയ ചിത്രമാണ് ലിയോ. ശത്രുക്കളുടെ കുപ്രചാരണങ്ങള്‍ക്ക് മറുപടി നല്കിക്കൊണ്ട് ഇന്ത്യയിലെ തന്നെ എക്കാലത്തെയും മികച്ച കളക്ഷന്‍ റെക്കോര്‍ഡിലേക്കാണ് ലിയോ ഇപ്പോള്‍ കുതിക്കുന്നത്. ഹിന്ദി ബെല്‍റ്റില്‍ കാര്യമായി റിലീസ് ചെയ്യപ്പെട്ടിരുന്നു എങ്കില്‍, കൂടുതല്‍ മികച്ച നേട്ടം കരസ്ഥമാക്കാന്‍ ലിയോക്ക് സാധിക്കുമായിരുന്നു.

Advertisements

കണക്കുകള്‍ സൂചിപ്പിക്കുന്നതും അതുതന്നെയാണ്. പാന്‍ വേള്‍ഡ് കുതിപ്പാണ് ലിയോ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റും കഴിഞ്ഞ് മുന്നേറിക്കൊണ്ടിരിക്കുകയാണ് ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം. ഇതിനോടകം 461കോടിയോളം ചിത്രം നേടിക്കഴിഞ്ഞു.

Also Read: ലിയോയുടെ സെക്കന്‍ഡ് ഹാഫ് ലാഗ് ആണെന്ന് പ്രതികരണം, അംഗീകരിക്കുന്നുവെന്ന് ലോകേഷ് കനകരാജ്, ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് നിര്‍മ്മാതാവ്

ഉലകനായകന്‍ കമല്‍ഹാസന്‍ നായകനായി എത്തിയ വിക്രം ആയിരുന്നു ലോകേഷ് ലിയോക്ക് മുമ്പ് സംവിധാനം ചെയ്ത ചിത്രം. ഇപ്പോഴിതാ വിജയിയുടെയും ലോകേഷിന്റെയും കമല്‍ഹാസന്റെയും ഒന്നിച്ച് ചേര്‍ത്തുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്.

ചിത്രത്തില്‍ മൂന്നുപേരും ഒരേ പോലുള്ള ഷര്‍ട്ടുകളാണ് ധരിച്ചിരിക്കുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. അതേസമയം എന്താണ് ഈ ഷര്‍്ട്ടുകളുടെ പ്രത്യേകത എന്ന കാര്യം ചിത്രത്തിനൊപ്പം പറയുന്നില്ല. ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

Also Read: വായിച്ചാല്‍ ചിരി വരുന്ന കമന്റുകളായിരുന്നു ആ ഫോട്ടോക്ക് താഴെ വന്നത്, അദ്ദേഹം എങ്ങാനും ട്രാന്‍സ്ലേറ്റ് ചെയ്ത് വായിക്കുമോ എന്നായിരുന്നു എന്റെ പേടി, തുറന്ന് പറഞ്ഞ് ഹണി റോസ്

ലിയോ ഇതിനോടകം 461 കോടിയാണ് നേടിയിരിക്കുന്നത്. വെറും ഒരാഴ്ചക്കുള്ളിലെ കണക്കുകളാണിത്. തമിഴകത്ത് റെക്കോര്‍ഡുകള്‍ തീര്‍ത്തിരിക്കുകയാണ് ലിയോ എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

Advertisement