സൂപ്പര്‍താരങ്ങളേയും യുവനിരയേയും പുതുമുഖങ്ങളേയും ഒക്കെ വെച്ച് നരവധി സൂപ്പര്‍ഹിറ്റ് മലയാള സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് കമല്‍. താരരാജാക്കന്‍മാരയ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും സൂപ്പര്‍താരങ്ങളായ ജയറാമിന്റെയും ദിലീപിന്റെയും ഒക്കെ കരിയര്‍ ബെസ്റ്റ് സിനിമകള്‍ എടുത്താല്‍ അതില്‍ കമല്‍ ഒരുക്കിയ സിനിമകള്‍ മുന്‍പന്തിയിലായിരുക്കും.
മോഹന്‍ലാലിനെ നായകനാക്കി 1986 ല്‍ മിഴിനീര്‍പൂവുകള്‍ എന്ന സിനിമ ഒരുക്കിയാണ് കമല്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഉണ്ണികളേ ഒരു കഥ പറയാം, കാക്കോത്തികവിലെ അപ്പുപ്പന്‍ താടികള്‍, ഓര്‍ക്കാപ്പുറത്ത്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, വിഷ്ണു ലോകം, പാവം പാവം രാജകുമാരന്‍, മേഘ മല്‍ഹാര്‍, മഴയെത്തു മുമ്പേ, അഴകിയ രാവണന്‍, ഗസല്‍, നിറം, അയാള്‍ കഥയെഴുതുകയാണ് , കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് തുടങ്ങി ഒട്ടേറെ മികച്ച സിനിമകള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു.
Also Read:എന്തൊരു ലുക്ക് ; വീണ്ടും തന്റെ ഫോട്ടോ പങ്കുവെച്ച് മീനാക്ഷി ദിലീപ്
മലയാളികള്‍ ഇന്നും റിപ്പീറ്റടിച്ച് കാണുന്ന ചിത്രങ്ങളിലൊന്നാണ് കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് കമല്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ചിത്രത്തില്‍ ജയറാമും മഞ്ജുവാര്യരും, ബിജുമേനോനുമാണ് പ്രധാനവേഷം അവതരിപ്പിച്ചത്.
ജയറാം അവതരിപ്പിച്ച കഥാപാത്രത്തെ നടന്‍ മോഹന്‍ലാലായിരുന്നു അവതരിപ്പിക്കേണ്ടിയിരുന്നതെന്ന് പറയുകയാണ് കമല്‍. മോഹന്‍ലാലിന് വേണ്ടി തീരുമാനിച്ച കഥാപാത്രമായിരുന്നു അതെന്നും എന്നാല്‍ ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം അദ്ദേഹത്തെ കിട്ടിയില്ലെന്നും കമല്‍ പറയുന്നു.
Also Read:നമ്മള്‍ ആരാണാവോ ; ആറാം തമ്പുരാന്‍ ആയി ജീവന്‍, ഒപ്പം അനുവും
ഒത്തിരി നല്ല പാട്ടുകളുള്ള മനോഹര വിഷ്വല്‍സുള്ള തനിക്ക് ഒത്തിരി ഓര്‍മ്മകളുള്ള ചിത്രമാണ് കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്. രഞ്ജിത്താണ് കഥ എഴുതിയതെന്നും ഒത്തിരി കാലമെടുത്താണ് സിനിമ നടന്നതെന്നും കമല്‍ പറയുന്നു.