ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയല്‍ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് . 2019 ല്‍ ആരംഭിച്ച ഈ പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോകുകയാണ്. കല്യാണി എന്ന പാവം പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് സീരിയല്‍ സഞ്ചരിക്കുന്നത്. ബാലാജി ശര്‍മ, ഫിറോഷ്, ആവണി നായര്‍, പ്രതീക്ഷ ജി പ്രദീപ് തുടങ്ങി അനേകം താരങ്ങള്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി സീരിയലില്‍ എത്തിയിട്ടുണ്ട്.
കല്യാണിയുടെ ജീവിതത്തില്‍ കിരണ്‍ എന്ന ചെറുപ്പക്കാരന്‍ എത്തിയതോടെയാണ് കഥ മാറുന്നത്. കിരണിന്റേയും കല്യാണിയുടേയും ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് പരമ്പരയുടെ ഇതിവൃത്തം.
സീരിയലില്‍ നായികയായും നായകനായും അന്യഭാഷാ നടീ-നടന്മാരാണ് വേഷമിടുന്നതെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമാണ് ഈ സീരിയല്‍. കല്യാണി എന്ന നായിക സംസാര ശേഷി ഇല്ലാത്ത പെണ്‍കുട്ടിയാണ്. ഈ കഥാപാത്രത്തെ തമിഴ് നടി ഐശ്വര്യ റാംസെ ആണ് അവതരിപ്പിക്കുന്നത്.
സീരിയലില്‍ കല്യാണിയുടെ നായകനായി എത്തുന്ന കിരണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് നടനായ നലീഫ് ആണ്. കല്യാണിയും കിരണും തമ്മിലുള്ള പ്രണയവും അവര്‍ ഒന്നിക്കാന്‍ ശ്രമിക്കുന്നതും ഇതുതടയുന്ന ശത്രുക്കളും ഒക്കെയാണ് സീരിയലില്‍ കാണിക്കുന്നത്.
കല്യാണി-കിരണ്‍ പ്രണയ കഥയില്‍ മുന്നോട്ടുപോകുന്ന ഈ സീരിയല്‍ വളരെയധികം ജനപ്രീതിയാണ് നേടിയത്. മൗനരാഗം എന്ന തെലുങ്കു സീരിയലിന്റെ മലയാള റീമേക്കാണ് ഏഷ്യാനെറ്റിലെ ഈ മൗനരാഗം. ഇപ്പോഴിതാ സീരിയലില്‍ പ്രണയവുമായി മുന്നോട്ട് പോയ കല്യാണിയും കിരണും ഇപ്പോള്‍ ഒരുമിച്ച് ജീവിക്കാനുളള പോരാട്ടം തന്നെ നടത്തി വിവാഹിതരാവുകയും കുടുംബത്തിലെ എതിര്‍പ്പിനെയും മറ്റ് പ്രതിസന്ധികളെയും എതിരിടുകയും ചെയ്യുന്നതാണ് ഈ സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്.
അതേസമയം, സീരിയലിലെ കല്യാണിയ്ക്കും കിരണിനും സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് നലീഫും ഐശ്വര്യയും.
പലരുടേയും ചോദ്യം തങ്ങളിരുവരും യഥാര്‍ഥത്തില്‍ പ്രണയത്തിലാണോ എന്നാണ്. കൂടാതെ മറ്റ് പ്രണയങ്ങളുണ്ടോ എന്ന ചോദിക്കുന്നവര്‍ ഉണ്ടെന്നും ഇരുവരും പറയുന്നു. സത്യം പറഞ്ഞാല്‍ തങ്ങള്‍ പ്രണയത്തില്‍ അല്ലെന്നും തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും വേറെ പ്രണയം ഇല്ലെന്നും തങ്ങള്‍ രണ്ട് പേരും സിംഗിള്‍ ആണെന്നും നലീഫും ഐശ്വര്യയും പറയുകയാണ്.
കൂടാതെ, നലീഫ് പറയുന്നത് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത് ആര്‍ക്കെങ്കിലും തന്നെ പ്രണയിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ രണ്ട് ഫോട്ടോയും ബയോഡാറ്റയും വെച്ച് തനിക്ക് അയച്ചാല്‍ മതിയെന്നാണ്.
കൂടാതെ തങ്ങളിരുവരും വളരെ നല്ല അടുത്ത സുഹൃത്തുക്കള്‍ ആണെന്നും തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും വേറെ നല്ല ജീവിതം ഉണ്ടെന്നും പറയുകയാണ്. തങ്ങളുടെ രണ്ട് പേരുടെയും കെമിസ്ട്രി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് നിങ്ങള്‍ തങ്ങളെ ഇത്രയധികം സ്‌നേഹിക്കുന്നതെന്നും അത് മനസിലാക്കുന്നുവെന്നും താരം പറയുന്നു.
ഇരുതാരങ്ങളും തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെയ്ക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ താരങ്ങളായ നലീഫിന് മുപ്പത്തിരണ്ട് വയസ്സും ഐശ്വര്യയ്ക്ക് ഇരുപത്തിരണ്ട് വയസുമാണ് പ്രായം.