‘ബേബി ലോഡിങ്! ഞങ്ങളുടെ കുഞ്ഞുവാവയെ കാത്തിരിക്കുന്നു’ പുതിയ വിശേഷം പങ്കിട്ട് പ്രേക്ഷകരുടെ പ്രിയതാരം കല്യാണി

111

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് കല്യാണി സുനിൽ. നിരവധി സീരിയലുകളിൽ വേഷമിട്ട താരം സാന്ത്വനം സീരിയലിലെ വേഷത്തിലൂടെയാണ് സുപരിചിതയായത്. സാന്ത്വനം സീരിയലിലെ അപർണയുടെ സഹോദരിയുടെ വേഷത്തിലാണ് കല്യാണി എത്തിയിരുന്നത്.

സാന്ത്വനം സീരിയലിലെ എല്ലാ കഥാപാത്രങ്ങളും ആരാധകർക്ക് സുപരിചിതരാണ്. ഇപ്പോൾ അപർണയ്ക്കും ഹരിക്കും കുഞ്ഞ് പിറന്ന സന്തോഷവും കുടുംബത്തിലെ സാമ്പത്തിക പ്രയാസങ്ങളുമൊക്കെയാണ് പരമ്പരയിൽ കാണിക്കുന്നത്. ഇതിനിടെയാണ് അപ്പുവിന്റെ സഹോദരിയായി എത്തിയ കല്യാണിയുടെ വിശേഷവും സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

Advertisements

കല്യാണി അപ്പുവിന്റെ അനിയത്തിയായ അമ്മു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. അപ്പുവിനോടൊപ്പം അപ്പുവിന്റെ പ്രണയത്തിലും ഒളിച്ചോട്ടത്തിലുമെല്ലാം കൂട്ടുനിന്ന കുഞ്ഞനിയത്തിയായിരുന്നു കല്യാണി. കല്യാണിയുടെ യഥാർത്ഥപേര് സോനാ സുനിൽ എന്നാണ്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. സാന്ത്വനം താരങ്ങളെല്ലാം കല്യാണിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഈ വീഡിയോയെല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

ALSO READ- ഫ്‌ളൈറ്റിൽ വെച്ചുള്ള ശക്തമായ സൗഹൃദം; ഭർത്താവ് അപകടത്തിൽ പെട്ടപ്പോഴും സാമ്പത്തികമായും സഹായിച്ചിട്ടുണ്ട്; നിയയുമായുള്ള സൗഹൃദത്തെ കുറിച്ച് ലക്ഷ്മി പ്രിയ

അനൂപാണ് കല്യാണിയുടെ ജീവിത പങ്കാളി. ഇരുവരുടേതും അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. കുടുംബ സുഹൃത്തുക്കളായിരുന്നു ഇരുവരും. അങ്ങനെയാണ് വിവാഹത്തിലേക്ക് കാര്യങ്ങൾ എത്തിയത്.

കല്യാണി തന്നെയാണ് താൻ അമ്മയാകാൻ പോവുകയാണെന്നും പ്രഗ്‌നൻസി ടെസ്റ്റ് നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് ആരാധകരോട് വിശേഷം പങ്കിട്ടത്. ‘ബേബി ലോഡിങ്… ഞങ്ങളുടെ കുഞ്ഞുവാവയെ കാത്തിരിക്കുന്നു…’ എന്നും കല്യാണി കുറിച്ചിരിക്കുകയാണ്. നിരവധി പേരാണ് താരത്തിനും ഭർത്താവിനും ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്. മികച്ച നർത്തകി കൂടിയായ കല്യാണി ഗർഭിണിയായതോടെ അഭിനയത്തിൽ നിന്നും ഇടവേള എടുക്കുമോയെന്ന സംശയത്തിലാണ് ആരാധകർ. പൊതുവെ സീരിയിൽ താരങ്ങൾ ഗർഭകാലത്തും സീരിയലുകളിൽ അഭിനയിക്കാറുണ്ട്. കുഞ്ഞ് പിറക്കുന്നതിന് കുറച്ച് നാളുകൾക്ക് മുമ്പാണ് അഭിനയത്തിൽ നിന്നും ഇടവേളയെടുക്കാറുള്ളത്.

സാന്ത്വനത്തിലും സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കനൽപ്പൂവ് എന്ന സീരിയലിലും കല്യാണി അഭിനയിക്കുന്നുണ്ട്.

നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് കല്യാണിയുടെ കനൽപ്പൂവിലെ ആതിര. ചേട്ടന്മാരുടെ ഒരേയൊരു പെങ്ങൾ, നാത്തൂന്മാരെ ഏറെ ഉപദ്രവിക്കുന്ന ഒരു കുശുമ്പി ഒക്കെയായാണ് കല്യാണിയുടെ ആതിര എന്ന കഥാപാത്രം.

മികച്ച നടൻ മമ്മൂട്ടി, നടി ദർശന വീഡിയോ കാണാം:

Advertisement