സൂപ്പര്‍ സംവിധായകരില്‍ ഒരാളായ പ്രിയദര്‍ശന്റെ മകള്‍ കല്യാണി മലയാള വെള്ളിത്തിരയില്‍ അരങ്ങേറുന്നതിനായി ചലച്ചിത്ര പ്രേമികള്‍ കാത്തിരിക്കുകയാണ്.
മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളക്കരയില്‍ അരങ്ങേറുക.
ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിലെ കല്യാണി പ്രിയദര്‍ശന്‍ പ്രണവ് മോഹന്‍ലാല്‍ ജോഡിയുടെ ഫോട്ടോകള്‍ വലിയ തോതില്‍ ശ്രദ്ധ നേടിയിരുന്നു.
മലയാളത്തില്‍ അരങ്ങേറിയിട്ടില്ലെങ്കിലും തെലുങ്കില്‍ കല്യാണി തിരക്കേറിയ നടിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആദ്യ ചിത്രമായ ഹലോ വിജയം നേടിയതിന് പിന്നാലെ പുതിയ ചിത്രമായ ‘ചിത്രലഹരി’യുടെ ടീസറും കയ്യടി നേടുകയാണ്.
കിഷോര്‍ തിരുമല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവേദയ്ക്കൊപ്പമാണ് കല്യാണിയും നായികയായെത്തുന്നത്.സായ് ധരം തേജാണ് നായകന്‍.
രണ്ട് ദിവസം കൊണ്ട് 35 ലക്ഷത്തോളം പേരാണ് യൂട്യൂബില്‍ ചിത്രലഹരിയുടെ ടീസര്‍ കണ്ടത്.
കല്യാണി സിംപിളും ക്യൂട്ടുമാണ് ചിത്രത്തിലെന്നാണ് ടീസര്‍ കണ്ടവരുടെ പക്ഷം. ചിത്രം ഏപ്രില്‍ 12 ന് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറക്കാര്‍ നല്‍കുന്ന വിവരം.