വളരെ പെട്ടെന്ന തന്നെ തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കല്യാണി പ്രിയദര്‍ശന്‍. ഇന്ത്യയിലെ തന്നെ പ്രശസ്ത സംവിധായകനായ പ്രിയദര്‍ശന്റെ മകള്‍ കൂടിയാണ് കല്യാണി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സാധാരണയൊരു താരപുത്രി എന്ന ലേബലാണ് കല്യാണിക്ക് ഉണ്ടായിരുന്നത്.
എന്നാലിപ്പോള്‍ തെന്നിന്ത്യയിലെ ഏറ്റവും ക്യൂട്ട് നായികയായി മാറിയിരിക്കുകയാണ് കല്യാണി. മലയാളത്തിലേക്ക് ചുവടുവെച്ചതിന് പിന്നാലെ നായികയായി നിരവധി സിനിമകളിലാണ് കല്യാണി അഭിനയിച്ചത്. കല്യാണിയുടെ ഏറ്റവും പുതിയ ചിത്രമാണ് ശേഷം മൈക്കില്‍ ഫാത്തിമ.
ചിത്രത്തിന്റെ ടീസറും അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ഗാനവുമെല്ലാം തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് കല്യാണം. ഈ കഥാപാത്രം ഏറ്റെടുക്കുമ്പോള്‍ താന്‍ രണ്ട് കാര്യങ്ങളാണ് നോക്കിയതെന്നും ഒന്ന് ഭാഷയാണെന്നും പാത്തു ഒരു മലപ്പുറം പെണ്‍കുട്ടിയാണെന്നും കല്യാണി പറയുന്നു.
മലപ്പുറത്തുള്ള പെണ്‍കുട്ടിയാണ് താനെന്ന ഫീല്‍ സിനിമ കാണുമ്പോള്‍ കിട്ടണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നു. അതിനുവേണ്ടി ശ്രമിച്ചുവെന്നും അത് വന്നിട്ടുണ്ടോ എന്ന് അറിയില്ലെന്നും കല്യാണി പറഞ്ഞു. അതേസമയം, നേരിട്ട വിമര്‍ശനങ്ങളെ കുറിച്ചും താരം പറയുന്നു.
ചിലര്‍ക്ക് നമ്മളെ ഇഷ്ടമാകണമെന്നില്ല. ചിലര്‍ക്ക് നമ്മളെ ഇഷ്ടമാകുമെന്നും നമുക്ക് ഒന്നും ചെയ്യാനാവാത്ത കാര്യമാണതെന്നും താന്‍ സിനിമകളില്‍ വെറൈറ്റി കഥാപാത്രങ്ങളാണ് ചെയ്യുന്നതെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയാണ് വരാന്‍ പോകുന്നതെന്നും അതില്‍ താന്‍ പ്രണവിന്റെ ലവ് ആണോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും കല്യാണി പറയുന്നു.