ഞാന്‍ ഇത്രയും കഠിനാധ്വാനിയായതില്‍ കാരണക്കാരി എന്റെ അമ്മ ; ലിസിയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് കല്യാണി പ്രിയദര്‍ശന്‍

117

മലയാള സിനിമയിലെ മിന്നും താരമായിരുന്നു ലിസി. 80 കളിൽ സിനിമ ലോകത്തേക്ക് വന്ന ലിസി തുടർന്ന് പ്രിയദർശന്റെ നിരവധി സിനിമയിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു. അന്നത്തെ മോഹൻലാൽ പ്രിയദർശൻ ലിസി കോംബോ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായിരുന്നു.

Advertisements

ഇന്നും അതിൽ ഒരു കുറവും സംഭവിച്ചിട്ടില്ല. വിവാഹത്തോടെ ലിസി അഭിനയത്തിൽ നിന്നും മാറി നിന്നപ്പോൾ പ്രിയദർശൻ സിനിമയ്ക്ക് പുറകെ തന്നെ സഞ്ചരിച്ചു, പ്രിയദർശന്റെ ലിസിയുടെയും പ്രണയ വിവാഹമായിരുന്നു. എന്നാൽ പിന്നീട് ഒന്നിച്ചു മുന്നോട്ടു പോകാൻ കഴിയാതെ വന്നതോടെ ഇരുവരും വിവാഹമോചനം നേടി.

അമ്മയ്ക്ക് പിന്നാലെ കല്യാണി പ്രിയദർശനും സിനിമയിൽ എത്തി. ഇന്ന് മലയാള സിനിമയിൽ മുന്നിൽ നിൽക്കുന്ന നായകമാരിൽ ഒരാളായി കല്യാണി മാറിക്കഴിഞ്ഞു. തെലുങ്ക് ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരം ഇന്ന് കൂടുതലും മലയാള ചിത്രത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചിരിക്കുകയാണ് കല്യാണി.

also read
ദില്‍ഷ ഒരിക്കല്‍ പോലും റോബിനെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല, പിന്നെ എങ്ങനെ അവള്‍ അവനെ തേച്ചു; പ്രതികരിച്ച് ജാസ്മിന്‍
തൻറെ അമ്മയുടെ ഒരു പഴയകാല ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് കല്യാണി എത്തിയത്. ഒപ്പം മനോഹരമായ ഒരു ക്യാപ്ഷനും താരം പങ്കിട്ടു.

‘ഞാൻ ഇത്രയും കഠിനാധ്വാനിയായതിൽ ചിന്തകളിൽ പക്വതപ്രാപിച്ചയാൾ ആയതിനിന് പിന്നിൽ അച്ചടക്കമുള്ളതായതിന് പിന്നിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നയാൾ ആയതിനും എല്ലാം കാരണക്കാരി’, എന്നാണ് മകൾ കല്യാണി പ്രിയദർശൻ അമ്മ ലിസി ലക്ഷ്മിയെ വിശേഷിപ്പിക്കുന്നത്.

 

 

Advertisement