ചിത്രം സിനിമ കണ്ട് പേടിച്ചിട്ടുണ്ട്, കെട്ടിപ്പിടിക്കാറുള്ള മോഹൻലാലിനെ തൊടാൻ പോലും പേടിയായി; കുട്ടിക്കാലത്തെ പേടി വെളിപ്പെടുത്തി നടി കല്യാണി

102

ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ ആരാധകരെ കൈപിടിയിലാക്കിയ നടിയാണ് കല്യാണി പ്രിയദർശൻ. ‘ഹലോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു കല്യാണി സിനിമാ ലോകത്തേയ്ക്ക് ചേക്കേറിയത്. പിന്നീട് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളികളുടെയും പ്രിയങ്കരിയായി. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. ഒറ്റ ചിത്രത്തിലൂടെ ആരാധക സമ്പന്നയായി.

Advertisements

സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൾ എന്ന ലേബലിൽ നിന്ന് മാറി തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ കൈമുദ്ര പതിപ്പിക്കാൻ നടിക്ക് അതിവേഗം സാധിച്ചു. കല്യാണിയുടെ അടുത്തിടെ ഇറങ്ങിയ മരക്കാർ, ബ്രോ ഡാഡി, ഹൃദയം തുടങ്ങിയ ചിത്രങ്ങങ്ങൾ മലയാളി പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ ‘തല്ലുമാല’യാണ് കല്യാണിയുടെ ഏറ്റവും പുതിയ ചിത്രം.

Also Read; സണ്ണി ലിയോൺ എന്റെ കാമുകിയാണ്, സണ്ണി ലിയോണിന്റെ ജന്മദിനമായത് കൊണ്ട് പരീക്ഷ എഴുതുന്നില്ല; വൈറലായി വിദ്യർത്ഥിയുടെ ഉത്തരക്കടലാസ്

തീയ്യേറ്ററിൽ ഹൗസ് ഫുൾ ആയി വിജയകുതിപ്പ് തുടരുകയാണ്. തല്ലുമാലയ്ക്കും കല്യാണിയുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. മുഹ്‌സിൻ പരാരിയും അഷ്‌റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിൻറെ ബാനറിൽ ആഷിക് ഉസ്മാനാണ് നിർമാണം.

ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, ജോണി ആൻറണി, ഓസ്റ്റിൻ, അസിം ജമാൽ, പുതുമുഖങ്ങളായ സ്വാതി ദാസ്, അധ്രി ജോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ ചിത്രം സിനിമയെ കുറിച്ചും തന്റെ പേടിയെ കുറിച്ചും കല്യാണി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ചെറുപ്പത്തിൽ ചിത്രം സിനിമ കണ്ടു താൻ പേടിച്ചെന്നും ചോര പേടി ആയെന്നും ആ പേടി മാറ്റാൻ അച്ഛൻ ഷൂട്ടിങ് സെറ്റിൽ കൊണ്ടുപോയെന്നും ജാക്കി ഷ്രോഫിനെ കണ്ടെന്നുമാണ് കല്യാണി വെളിപ്പെടുത്തിയത്.

കല്യാണിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ;

കുഞ്ഞിലേ എന്നെ നോക്കിയിരുന്ന ആൾ ചിത്രം സിനിമ ഇരുന്ന് കാണുകയായിരുന്നു. ഞാനും കണ്ടു. സിനിമയിൽ അമ്മ (ലിസി) മരിക്കുന്നതായുണ്ട്. കുഞ്ഞായിരുന്ന ഞാൻ അത് അത് കണ്ടപ്പോൾ പേടിച്ചു പോയി. അതിൽ ചോര ഒക്കെ ഉണ്ടായിരുന്നു അത് കണ്ടിട്ടാണ് പേടിയായത്. പിന്നെ ലാൽ മാമ (മോഹൻലാൽ) എനിക്ക് പ്രിയപ്പെട്ട ആളായിരുന്നു. ഞാൻ എപ്പോൾ കണ്ടാലും ഹഗ് ചെയ്യുമായിരുന്നു. എന്നാൽ അതിന് ഒക്കെ പേടിയായി.

Also Read; നാക്കിന് എല്ലില്ലാത്തവർ പറയുന്നതും എഴുതി വിടുന്നതും അവളുടെ വിഷയമല്ല; നയൻതാര എടുത്ത തീരുമാനം മികച്ചത്, കുഞ്ഞുങ്ങളുണ്ടാകില്ലെന്ന് പടച്ചുവിടുന്നവർക്ക് കലാ മാസ്റ്ററുടെ മറുപടി

അപ്പോൾ അവർക്ക് മനസിലായി എനിക്ക് എന്തോ പേടി തട്ടിയിട്ടുണ്ടെന്ന്. പിന്നീട് അവർ മനസിലാക്കി ഞാൻ സിനിമ കണ്ടെന്ന്. അപ്പോൾ ആ പേടി മാറ്റാൻ അച്ഛൻ എന്നെ സെറ്റിൽ കൊണ്ടുപോയി. എന്നിട്ട് ജാക്കി ഷ്രോഫിന്റെ മേലെ ഫേക്ക് ബ്ലഡ് സ്‌പ്രേ ചെയ്തു കാണിച്ചു തന്നു. അതോടെ പേടി മാറി. പിന്നെ അങ്ങനെ പേടിച്ചിട്ടില്ല. എനിക്ക് ഹൊറർ സിനിമകൾ ഇഷ്ടമല്ല. അതിലെ ശബ്ദങ്ങളും മറ്റും അലോസരപ്പെടുത്തുന്നതാണ്.

Advertisement