ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. ഇദ്ദേഹത്തിന്റെ മകൾ കല്യാണി പ്രിയദർശനും ഇപ്പോൾ തെന്നിന്ത്യയിലെ സൂപ്പർ നായികയായി മാറിയിരിക്കുകയാണ്. ഒരു പിടി സൂപ്പർഹിറ്റ് സിനികളിൽ മികച്ച വേഷങ്ങൾ അവതരിപ്പിച്ച് കൈയ്യടി നേടിയിരിക്കുകയാണ് കല്യാണി ഇപ്പോൾ.
ഒരു തെലുങ്ക് ചിത്രത്തിലൂടെയായാണ് കല്യാണി സിനിമയില്ഡ അരങ്ങേറ്റം കുറിച്ചത് കല്യാണി ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന വിജയ നായികയാണ്. നടിയുടെ മലയാളത്തിലെ എല്ലാ സിനിമകളും വളരെ വലിയ വിജയമായിരുന്നു.
കല്യാണി നായികയായി എത്തി സൂപ്പർഹിറ്റായി മാറിയ മലയാള ചിത്രങ്ങളാണ് ഹൃദയവും തല്ലുമാലയും. ഈ രണട് സിനിമകളിലൂടെ കല്യാണി മലയാളത്തിലും സൂപ്പർനായികാ പദവിയിലെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ അച്ഛന്റെ കൂടെ മരക്കാർ, അറബിക്കടലിന്റെ സിംഹം എന്ന സിനിമയിൽ അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് കല്യാണി.
തുടക്കത്തിൽ മരക്കാറിൽ അച്ഛനൊപ്പം പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചപ്പോൾ വലിയ ടെൻഷനായിരുന്നുവെന്ന് കല്യാണി പറയുന്നു. തന്നെക്കുറിച്ചോർത്ത് അച്ഛനും ആശങ്കയിലായിരുന്നു. മകൾക്ക് അഭിനയിക്കാനറിയാമെന്ന് അച്ഛൻ മനസിലാക്കിയതും ഈ സിനിമയോടെയായിരുന്നുവെന്നും താരം പറയുന്നു.
കൂടാതെ അമ്മയെ കുറിച്ചും കല്യാണി സംസാരിക്കുന്നുണ്ട്. ‘എന്റെ അമ്മ വലിയ ഇൻസ്പിരേഷനാണ്. എന്നെ ഞാനാക്കിയത് അമ്മയാണ്. എന്റെ പേഴസണാലിറ്റിയായാലും മറ്റ് കാര്യങ്ങളായാലും എല്ലാത്തിലും അമ്മയുടെ സാന്നിധ്യമുണ്ട്.’-കല്യാണി പറയുകയാണ്.
അതേസമയം, തന്നെ അച്ഛനും അമ്മയും വേർപിരിഞ്ഞത് നെഗറ്റീവായി ബാധിച്ചിരുന്നില്ലെന്നുകൂടി കല്യാണി പറയുന്നു. കൂടാതെ, അമ്മ അഭിനയിച്ച സിനിമകൾ കാണാൻ അത്ര വലിയ താൽപര്യമില്ലെന്നും കല്യാണി വെളിപ്പെടുത്തുകയാണ്.
കാരണം, മിക്ക സിനിമകളിലും അമ്മ മ രി ക്കുകയോ അമ്മയെ ആരെങ്കിലും കൊ ല്ലു ന്നതോ ഒക്കെയാണ്. അങ്ങനെയുള്ള സിനിമകളെല്ലാം സൂപ്പർഹിറ്റായി മാറിയിട്ടുമുണ്ട്. അമ്മ മ രി ക്കു ന്നത് കാണുമ്പോൾ തങ്ങൾക്ക് സങ്കടമാണ്. അതിനാൽ അങ്ങനെയുള്ള സിനിമകളൊന്നും കാണാറേയില്ലെന്നും കല്യാണി പറയുകയാണ്.