ജാഡയിട്ട് നടക്കാന്‍ അറിയില്ല, സെറ്റില്‍ ജാഡയിടാന്‍ ശരിക്ക് കഷ്ടപ്പെട്ടു, ഇനിയും ജാഡയിടൂ എന്ന് സംവിധായകന്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു; തല്ലുമാലയിലെ വിശേഷങ്ങളുമായി കല്യാണി പ്രിയദര്‍ശന്‍

169

മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. വരനെ ആവശ്യമുണ്ട്, ബ്രോ ഡാഡ, ഹൃദയം തുടങ്ങി ചുരുക്കം ചില ചിത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും കല്യാണിയെ ഏറെ ഇഷടമാണ് ഇന്ന് മലയാളികള്‍ക്ക്.

Advertisements

ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ പ്രിയദര്‍ശന്റേയും നടി ലിസിയുടെയും മകളാണ് കല്യാണി. താരപുത്രി ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങുകയാണ്. കല്യാണിയുടെ ഏറ്റവും പുതിയ ചിത്രമായ തല്ലുമാല കഴിഞ്ഞ ദിവസമാണ് തിയ്യേറ്ററുകളിലെത്തിയത്.

Also Read: എനിക്ക് വിഷമം ഉള്ള കാര്യമാണ്, ഇനി അത് ചോദിക്കരുത്, കൂടെവിടെ സീരിയലിൽ നിന്നും പിന്മാറുന്നതിനെ കുറിച്ച് നടി അൻഷിത

ചിത്രത്തില്‍ ടൊവിനോ തോമസാണ് നടനായി എത്തുന്നത്. തല്ലുമാലയുടെ പ്രൊമോഷന്‍ പരിപാടികളും മറ്റുമായി തിരക്കിലാണ് കല്യാണിയും ടൊവിനോയുമൊക്കെ. തല്ലുമാലയില്‍ ബീപാത്തു എന്ന കഥാപാത്രത്തെ ആണ് കല്യാണി അവതരിപ്പിക്കുന്നത്. എന്നാല്‍ ബീപാത്തുവും താനുമായി യാതൊരു ബന്ധവുമില്ലെന്ന് തുറന്നുപറയുകയാണ് നടി കല്ല്യാണി പ്രിയദര്‍ശന്‍.

തല്ലുമാലയിലെ ബീപാത്തു എപ്പോഴും ജാഡയിട്ട് നടക്കുന്നയാളാണെന്നും താന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ജാഡയുള്ള ഒരാളേയല്ലെന്നും ക്ലബ് എഫ്.എം. ആര്‍.ജെ മരിയ അവതരിപ്പിച്ച ക്ലബ് സ്റ്റുഡിയോയില്‍ കല്യാണി പറഞ്ഞു. ‘ശരിക്ക് എനിക്ക് ജാഡയിട്ട് നടക്കാന്‍ അറിയില്ല.’ കല്യാണി കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ സെറ്റില്‍ ആദ്യത്തെ ദിവസങ്ങളിലൊക്കെ ജാഡയിടാന്‍ ശരിക്ക് കഷ്ടപ്പെട്ടുവെന്നും ഇനിയും ജാഡയിടൂ എന്ന് സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ ഇങ്ങോട്ടുവന്ന് പറഞ്ഞുവെന്നും കല്യാണി പറയുന്നു. ശരിക്കും ബുദ്ധിമുട്ടിയെന്നും ഇതില്‍ കൂടുതല്‍ ജാഡ എന്നെക്കൊണ്ട് പറ്റില്ലെന്ന അവസ്ഥയിലായിപ്പോയി എന്നും കല്യാണി പറയുന്നു.

ഒരു വ്‌ലോഗര്‍ ആണ് താന്‍ എങ്കില്‍ ആ ചാനലിന് കോഫി വിത്ത് കല്ല്യാണി എന്നായിരുന്നു പേരിടുക എന്നും കല്യാണി കൂട്ടിച്ചേര്‍ത്തു. പ്രണവിനോടും കീര്‍ത്തിയോടുമാണ് സിനിമയില്‍ വലിയ സൗഹൃദമുള്ളതെന്നും എന്നാല്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ആദ്യം വിളിക്കുന്നത് ദുല്‍ഖറിനെ ആയിരിക്കുമെന്നും താരപുത്രി പറഞ്ഞു.

Advertisement