സഹോദരനൊപ്പം ഉള്ളതിനേക്കാൾ അപ്പുവിന് ഒപ്പമുള്ള ചിത്രങ്ങളാണ് കൂടുതൽ; പ്രണവ് മോഹൻലാൽ ശരിക്കും ഫാമിലി തന്നെയാണ്; പ്രണയമാണോ എന്ന് വെളിപ്പെടുത്തി കല്യാണി

329

തെന്നിന്ത്യയിൽ തിരക്കുള്ള നടിമാരുടെ ലിസ്റ്റ് എടുത്തു നോക്കുകയാണെങ്കിൽ അതിൽ കല്യാണി പ്രിയദർശനുള്ള സ്ഥാനം ചെറുതല്ല. സാക്ഷാൽ സംവിധായകൻ പ്രിയദർശന്റെയും, നടി ലിസ്സിയുടെയും മകളായ താരത്തിന് സിനിമ സ്വപ്നം തന്നെ ആയിരുന്നു. തെലുങ്കിലൂടെ നായികയായി അരങ്ങേറിയ
കല്യാണി മലയാളി പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയായ മാറിയ നടിയാണ്.

ദുൽഖർ സൽമാന് ഒപ്പം കല്യാണി അഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന സിനിമയും പ്രണവ് മോഹൻലാലിന് ഒപ്പം അഭിനയിച്ച ഹൃദയം എന്ന സിനിമ മലയാളികളുടെ പ്രിയപ്പെട്ട സിനികൾ ആയിരുന്നു. നടിയുടെ ബാല്യകാലം മുതൽ തന്നെ ഉറ്റ സുഹൃത്തായ പ്രണവ് മോഹൻലാലിനൊപ്പം ഉള്ള ഹൃദയത്തിലെ രംഗങ്ങൾ ഒക്കെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിരുന്നു.

Advertisements

ഇരുവരും നല്ല സുഹൃത്തുകൾ ആണെങ്കിലും സോഷ്യൽ മീഡിയയിൽ ഇരുവരും വിവാഹിതരാകും എന്ന തരത്തിലുള്ള വ്യാജ വാർത്തകൾ പലപ്പോഴായി പ്രചരിക്കാറുണ്ട്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ഹൃദയത്തിലും പ്രണയിതാക്കൾ ആയാണ് ഇരുവരും അഭിനയിച്ചത്. തല്ലുമാലയാണ് അവസാനം പുറത്തിറങ്ങിയ കല്യാണിയുടെ മലയാള സിനിമ.
ALSO READ- പിതാവ് ഷെഫ് നൗഷാദ് സമ്പാദിച്ച എല്ലാ സമ്പത്തും യാതൊരു നാണവും ഇല്ലാതെ ബന്ധുക്കൾ കയ്യടക്കി; യത്തീമായ തന്റെ വിദ്യാഭ്യാസം പോലും തടഞ്ഞിരിക്കുന്നു; നശ്‌വ നൗഷാദ്

അതേസമയം, താൻ സിനിമയിൽ വന്ന കാലം മുതൽ പ്രണവുമായി ബന്ധപ്പെട്ട് കേൾക്കുന്ന ഗോസിപ്പിനെ കുറിച്ചാണ് ഇത്തവണയും കല്യാണി സംസാരിക്കുന്നത്. മോഹൻലാലിന്റെ മകനും നടനുമായ പ്രണവുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തോട് പ്രതകരിക്കുകയാണ് താരം.

താരം പറയുന്നത് കുട്ടിക്കാലം മുതൽ ഒന്നിച്ച് കളിച്ചുവളർന്നവരാണ് തങ്ങളെന്നാണ്. അത്രയ്ക്ക് പരസ്പരം അടുത്ത ബന്ധമുണ്ട്. ലാൽ അങ്കിളിന്റെയും ഐവി ശശി അങ്കിളിന്റെയും സുരേഷ് അങ്കിളിന്റെയും കുടുംബവുമായിട്ടാണ് ഏറെ അടുപ്പം ഉണ്ടായിരുന്നതെന്ന് കല്യാണി പറയുന്നത്.

ALSO READ- ദിലീപ് ജയിലിൽ കിടന്ന 85 ദിവസവും കൊച്ചിൻ ഹനീഫയുടെ വീട്ടിൽ പണമെത്തിയില്ല; വരുമാനം നിലച്ച് കഷ്ടതയിലായ കഥ പറഞ്ഞ് ശാന്തിവിള ദിനേശ്

കുട്ടിക്കാലത്ത് അപ്പു ഊട്ടിയിലാണ് പഠിച്ചത്. അതുകൊണ്ട് അവധികാലത്ത് മാത്രമാണ് ഒത്തുചേരൽ. പക്ഷേ അതും ഏതെങ്കിലും സിനിമയുടെ സെറ്റിൽ ആയിരിക്കും. അപ്പുവും കീർത്തിയും അനിയും ചന്തുവുമാണ് എന്റെ ടീമെന്ന് കല്യാണി പറയുന്നത്.

അപ്പു തനിക്ക് ഫാമിലി തന്നെയാണെങ്കിലും അതൊരിക്കലും ഒരു പ്രണയമല്ല. ഞങ്ങൾ തമ്മിൽ സഹോദരബന്ധമാണെന്നാണ് കല്യാണി പറയുന്നത്. തന്റെ സഹോദരൻ ചന്തുവിന് ഒപ്പമുള്ളതിനേക്കാൾ അപ്പുവിന് ഒപ്പമുള്ള ചിത്രങ്ങളായിരിക്കും വീട്ടിൽ ആൽബത്തിൽ കൂടുതൽ ഉള്ളതെന്നും താരം വിശദീകരിച്ചു.

അപ്പു പഠിത്തം കഴിഞ്ഞ് ചെന്നൈയിൽ എത്തിയപ്പോൾ എന്റെ കസിൻ എന്ന് പറഞ്ഞാണ് കൂട്ടുകാർക്ക് പരിചയപ്പെടുത്തിയിരുന്നത്. അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകനാണെന്ന് പറയാൻ മടിയായിരുന്നുവെന്നും കല്യാണി പറയുകയാണ്.

Advertisement