കല്യാണിയുടെ അമ്മയല്ലേ എന്ന് പലരും ചോദിക്കും; അത് ഞാന്‍ എന്‍ജോയ് ചെയ്യുന്നുണ്ട്; മകളുടെ സിനിമാ അരങ്ങേറ്റത്തെ കുറിച്ചും മനസ് തുറന്ന് ബിന്ദു പണിക്കര്‍

112

മലയാള സിനിമയില്‍ താരപുത്രന്മാരും പുത്രിമാരും എല്ലാം സജീവമാവുകയാണ്. കാളിദാസ് ജയറാം, ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍ കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവര്‍ വലിയ താരങ്ങളായി പേരെടുത്തു കഴിഞ്ഞു. ഇനിയും യുവതാരങ്ങളുടെ അരങ്ങേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേക്ഷകര്‍.

ഇതിനിടെ നടി ബിന്ദു പണിക്കരുടെ മകള്‍ സിനിമയിലേക്ക് എത്തുന്നു എന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് അത്തരത്തിലൊരു വാര്‍ത്തയ്ക്കും സ്ഥിരീകരണം വരാതായതോടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ബിന്ദു പണിക്കരുടെ മകള്‍ കല്യാണി സിനിമയിലേക്ക് എപ്പോഴാണ് സിനിമയില്‍ ്ഭിനയ്ക്കുന്നത് എന്ന ചോദ്യം വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.

Advertisements

സായ്കുമാറിനും ബിന്ദു പണിക്കര്‍ക്കും ഒപ്പവപും തനിച്ചുമൊക്കെയുള്ള കല്യാണിയുടെ ഡബ്സ്മാഷ് വീഡിയോകളും നൃത്ത വീഡിയോകളും റീല്‍സുമെല്ലാം പുറത്തു വന്നതോടെയാണ് കല്യാണിയും സിനിമയിലേക്ക് എത്തുമോ എന്ന ചോദ്യം ഉയര്‍ന്നത്. ഇപ്പോഴിതാ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ബിന്ദു പണിക്കര്‍.

ALSO READ- പിറക്കാനിരിക്കുന്ന കുഞ്ഞിന് വേണ്ടി കഷ്ടപ്പെട്ട് ഗര്‍ഭിണിയായ ദേവിക ചെയ്യുന്നത് കാണാം; വീഡിയോ പങ്കുവെച്ചത് ഭര്‍ത്താവ് വിജയ് മാധവ്

‘കല്യാണിയും താനുമൊന്നും അതിനെ കുറിച്ചൊന്നും ആലോചിച്ചിട്ടേയില്ല. അവള്‍ പഠിക്കാന്‍ പോയിരിക്കുകയാണ്. ഈ ചോദ്യം പലരും ചോദിച്ചിട്ടുണ്ട്. പഠനമാണല്ലോ ആദ്യം വേണ്ടത്. അത് നടക്കട്ടെ’ – ബിന്ദു പണിക്കര്‍ പറയുന്നു.

പഠിക്കാനായി കഴിഞ്ഞ മാസമാണ് കല്യാണി യുകെയിലേക്ക് പറന്നത്. അതേസമയം, തന്നെ കാണുമ്പോള്‍ പലരും കല്യാണിയുടെ അമ്മയല്ലേ എന്ന് ചോദിക്കുന്നുണ്ട്.

ALSO READ- വിദേശത്ത് അവധി ആഘോഷിച്ച് മീന; സുഹൃത്തിന് ഒപ്പമുള്ള റീല്‍സ് വൈറലാകുന്നു; വിമര്‍ശിച്ച് ആരാധകര്‍

ഈ ചോദ്യം താനിപ്പോള്‍ എന്‍ജോയ് ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ കുട്ടികളൊക്കെ അങ്ങനെയാണ് ചോദിക്കുന്നത് എന്നും ബിന്ദു പണിക്കര്‍ വിശദീകരിക്കുന്നു.

ഏറ്റവും ഒടുവിലായി റോഷാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലാണ് ബിന്ദു പണിക്കര്‍ അഭിനയിച്ചത്.

Advertisement