അന്ന് മര്യാദക്ക് അടങ്ങിയൊതുങ്ങി നിന്നെടുത്ത ഏക പടം അതായിരുന്നു, സത്യമെന്ന് മൃദുലയും ; ഫോട്ടോ വൈറൽ

92

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം താരങ്ങളാണ് യുവയും മൃദുലയും. പൂക്കാലം വരവായി നായികയും മഞ്ഞിൽ വിരിഞ്ഞ പൂവ് നായകനും വിവാഹിതരായത് അടുത്തിടെയായിരുന്നു. ഇവരുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാവാറുണ്ട്. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് ഇവർ.

ലൊക്കേഷനിലേക്ക് തിരിച്ചെത്തിയതിനെക്കുറിച്ച് പറഞ്ഞ് ഇരുവരും എത്തിയിരുന്നു. ഷൂട്ടിൽ നിന്നും മാറി മൂന്നാറിലേക്ക് പോയതിന്റെ വിശേഷങ്ങളും ഇവർ പങ്കിട്ടിരുന്നു. മൃദ് വ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു യാത്രാവിശേഷങ്ങൾ പങ്കിട്ടത്.

Advertisements

ALSO READ

പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ഒരു അടിപൊളി കേക്ക് സമ്മാനിച്ച് കുഞ്ചാക്കോ ബോബൻ ; ട്രെന്റായി ചാക്കോച്ചന്റെ പിറന്നാൾ ആശംസ

വിവാഹ ശേഷം സ്റ്റാർ മാജിക്കിലേക്കും മൃദുലയും യുവയും ഒന്നിച്ചെത്തിയിരുന്നു. സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുന്നത് പോലെയാണ് തോന്നിയതെന്നായിരുന്നു മൃദുല പറഞ്ഞത്. പുത്തൻ മേക്കോവറിലായിരുന്നു താരമെത്തിയത്. ഹെയർ സ്റ്റൈലിൽ നടത്തിയ പരീക്ഷണത്തിന് സ്നേഹം അറിയിച്ച് ആരാധകരും അഭിപ്രായങ്ങളുമായെത്തിയിരുന്നു.

വിവാഹ സമയത്തെ ചിത്രങ്ങളും വീഡിയോയുമെല്ലാം മൃദുലയും യുവയും പങ്കുവെച്ചിരുന്നു. സെറ്റ് സാരിയണിഞ്ഞ് സീരിയസായി ചിത്രത്തിന് പോസ് ചെയ്യുന്ന മൃദുലയേയും കുർത്തിയണിഞ്ഞ് ചിരിച്ച് നിൽക്കുന്ന യുവയേയുമാണ് പുതിയ പോസ്റ്റിൽ കാണുന്നത്. കല്യാണ ഫോട്ടോയിൽ മര്യാദക്ക് അടങ്ങിയൊതുങ്ങി നിന്നെടുത്ത ഏക പടം എന്ന ക്യാപ്ഷനോടെയായിരുന്നു യുവ ഫോട്ടോ പോസ്റ്റ് ചെയ്തത്. സത്യമെന്നായിരുന്നു മൃദുലയുടെ കമന്റ്. സ്റ്റാർ മാജിക്കിൽ ഒരുമിച്ചെത്തുന്ന സന്തോഷത്തെക്കുറിച്ച് പറഞ്ഞും യുവ എത്തിയിരുന്നു.

ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിനത്തിലെ മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയുള്ള വീഡിയോ പങ്കുവെച്ചായിരുന്നു മൃദുല എത്തിയിരുന്നു. കസതൂരിമാനിലെ ഗാനത്തിനൊപ്പമുള്ള വീഡിയോ ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. എലീന പടിക്കലുൾപ്പടെ നിരവധി താരങ്ങളും ആരാധകരും വീഡിയോയ്ക്ക് കീഴിൽ കമന്റുമായെത്തിയിരുന്നു.

ALSO READ

അബുക്കാന്റെ ചായക്കടയിലെ ബീഫും കൊള്ളിയും മമ്മൂട്ടിയും, എടപ്പാളിലെ പെട്ടിക്കടയിൽ സ്ഥിരമായി കയറിയിരുന്ന മെഗാസ്റ്റാറിന്റെ അറിയാക്കഥ

പാലക്കാട്ടെ വീടിന്റെ ഗൃഹപ്രവേശനത്തിന്റെ വീഡിയോയും മൃദ് വ ചാനലിലൂടെ പങ്കിട്ടിരുന്നു. അമ്മയുടെ സ്ഥലത്തായിരുന്നു വീട് വെച്ചത്. അതിനാൽ വീട് പണിയുടെ കാര്യങ്ങളെല്ലാം നോക്കിയത് അമ്മയായിരുന്നു. അമ്മയുടെ സഹോദരങ്ങളാണ് തൊട്ടടുത്ത് താമസിക്കുന്നത്. കൂട്ടുകുടുംബത്തിന്റെ ഫീൽ കിട്ടുന്നുണ്ടെന്നും യുവ പറഞ്ഞിരുന്നു.

തിരുവനന്തപുരത്ത് മൃദുലയുടെ വീട് പണി പുരോഗമിക്കുകയാണെന്നും താരം പറഞ്ഞിരുന്നു. സൗകര്യങ്ങളെല്ലാമുള്ള മോഡേൺ വീടാണ് പണിയുന്നത്. അധികം വൈകാതെ തന്നെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് നടത്താനാവുമെന്നുള്ള പ്രതീക്ഷയിലാണ്. തിരുവന്തപുരത്തും സ്വന്തമായി മേൽവിലാസം ഉണ്ടാവാൻ പോവുന്നതിന്റെ സന്തോഷമുണ്ടെന്നാണ് യുവ പറഞ്ഞത്.

Advertisement