‘കല്യാണം കഴിക്കണം എന്ന് ആഗ്രഹമുണ്ട് നല്ല രീതിയില്‍ നോക്കി കൊള്ളാം’, സിംപിളായി ആരതിയുടെ വീട്ടില്‍ പോയി പറഞ്ഞു; കല്യാണം മൂന്ന് മാസത്തിന് ഉള്ളിലെന്നും റോബിന്‍

150

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ ഏറ്റവും അധികം ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടര്‍ ആദ്യം ദില്‍ഷയെ വിവാഹം ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീട് ഇവരുടെ സൗഹൃദം തകരുകയും അപ്രതീക്ഷിതമായി റോബിന്റെ ജീവിതത്തിലേക്ക് ആരതി പൊടി എത്തുകയുമായിരുന്നു.

ഇപ്പോഴിതാ ആരാധകരെല്ലാം ആരതിയുടെ വിശേഷങ്ങള്‍ കേള്‍ക്കാനായി കാത്തിരിക്കുകയാണ്. ബിഗ് ബോസ് അവസാനിക്കുമ്പോള്‍ ദില്‍റോബ് പ്രണയം ആഘോഷിച്ചിരുന്നവര്‍ ഇന്ന് പൂര്‍ണമായും ആരതി പൊടിയെ ആഘോഷിക്കുകയായിരുന്നു. ആരതിയും റോബിനും പ്രണയത്തിലാണോ എന്നായിരുന്നു പല ചിത്രങ്ങളും കണ്ട് ആരാധകര്‍ സംശയിച്ചിരുന്നത്.

Advertisements

എന്നാല്‍ ആരാധകരുടെ സംശയം ശരിവെച്ച് തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും റോബിന്‍ തന്നെ വെളിപ്പെടുത്തി. ഇപ്പോള്‍ ഇരുവരുടേയും വിവാഹദിനത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ ആരതിയെ ഇഷ്ടമാണെന്ന് ആരതിയുടെ വീട്ടില്‍ പറഞ്ഞതിനെ കുറിച്ചും വിവാഹ തീയതിയെ കുറിച്ചും പറഞ്ഞിരിക്കുകയാണ് റോബിന്‍.

ALSO READ- തിരിച്ചടിയുടെ കാലം കഴിഞ്ഞു; സന്തോഷ വാര്‍ത്ത അറിയിച്ച് കല്യാണിയും കിരണും; മൗനരാഗം ആരാധകരും ഇരട്ടി സന്തോഷത്തില്‍

ബിഗ്ഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷം ഇപ്പോള്‍ കുറച്ച് സൗന്ദര്യം വച്ചത് പോലെ തോന്നുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ക്രഡിറ്റസ് റോബിന്‍ ആരതിയ്ക്ക് നല്‍കി. ‘നമ്മള്‍ സ്നേഹിയ്ക്കുന്ന ആള്‍ നല്ല ഹൃദയം ഉള്ള ഒരാളാണ് എങ്കില്‍, നമ്മുടെ സൗന്ദര്യവും ഓട്ടോമറ്റിക്കലി കൂടും’ എന്നാണ് റോബിന്‍ പറഞ്ഞത്. വളരെ ആകസ്മികമായാണ് ആരതിയെ കണ്ടുമുട്ടിയതെന്ന് റോബിന്‍ പറയുന്നു. തന്നെ ഇന്റര്‍വ്യു ചെയ്യാന്‍ വന്ന ഒരു കുട്ടി എന്നതിനപ്പുറം എനിക്ക് ആരതിയെ അറിയില്ല. ടോം ഇമ്മട്ടി വിളിച്ചിട്ടാണ് ആരതി അഭിമുഖം എടുക്കാനായി വന്നത്.

രണ്ട് പേര്‍ക്കും ബിഗ്ഗ് ബോസിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അത് കവര്‍ ചെയ്യാന്‍ വേണ്ടി, ഒരു എന്റര്‍ടൈന്‍മെന്റ് എന്ന രീതിയിലാണ് അന്ന് അവിടെ അതൊക്കെയും സംഭവിച്ചത്. പക്ഷെ അഭിമുഖം കഴിഞ്ഞതോടെ ആരതി ട്രോളന്മാരുടെ കൈയ്യില്‍ പെട്ടു. അഭിമുഖം കഴിഞ്ഞ് ആ ഒരാഴ്ച ഞങ്ങള്‍ തമ്മില്‍ യാതൊരു കോണ്ടാക്ടും ഉണ്ടായിരുന്നില്ലെന്നാണ് റോബിന്‍ പറയുന്നത്.

ALSO READ- മകള്‍ ഇത്ര പെട്ടെന്ന് മുതിര്‍ന്നെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; ആര്യയുടെ മകള്‍ ഋതുമതിയായി; മഞ്ഞളില്‍ കുളിപ്പിച്ച്, പൂജ ചെയ്ത് ആഘോഷം; വൈറല്‍

ഒടുവില്‍ ട്രോളുകള്‍ സഹിക്കാന്‍ പറ്റാതെയായപ്പോഴാണ് അവസാനം പുള്ളിക്കാരി അതെല്ലാം എനിക്ക് അയച്ച് തന്ന്, ഇങ്ങനെയൊക്കെയാണ്, വളരെ ബുദ്ധിമുട്ട് ആവുന്നു എന്ന് പറഞ്ഞത്. അതിന് ശേഷമാണ് ഞങ്ങള്‍ വീണ്ടും കോണ്ടാക്ട് ചെയ്യാന്‍ തുടങ്ങിയത്. ആരതി വളരെ സ്മാര്‍ട്ട് ആയിട്ടുള്ള പെണ്‍കുട്ടിയാണ്. മൂന്ന് സിനിമകള്‍ അഭിനയിച്ചിട്ടുണ്ട്, അതിന് വേണ്ടി കാത്തിരിയ്ക്കുകയാണ്, സ്വന്തമായി ബൊട്ടിക്യു റണ്‍ ചെയ്യുന്നുണ്ട്, വളരെ ഇന്‍സ്പെയറിങ് ആണെന്നാണ് റോബിന്‍ പറയുന്നത്.

കൂടാതെ, ഒരു മൂന്ന് മാസത്തിനുള്ളില്‍ തന്റെയും ആരതിയുടെയും കല്യാണം ഉണ്ടാവും എന്ന് റോബിന്‍ പറയുന്നു. അടുത്ത വര്‍ഷം ഫെബ്രുവരി ഒക്കെ ആവുമ്പോഴേക്കും നടത്താം എന്നാണ് പ്ലാന്‍ ചെയ്യുന്നത്. അപ്പോഴേക്കും ആരതിയുടെ സിനിമകള്‍ റിലീസ് ആവും. തന്റെ അനിയത്തിയുടെ കല്യാണത്തിന് ആരതി സിനിമ ഷൂട്ടിങില്‍ ആയിരുന്നു. ഞങ്ങളുടെ കല്യാണത്തിന് എല്ലാവരും കാണാന്‍ ആഗ്രഹിയ്ക്കുന്നത് പോലെ സുന്ദരിയായി ആരതിയെ കാണാമെന്നും റോബിന്‍ പറയുന്നുണ്ട്.

അതേസമയം, റോബിന്‍ ആരതിയെ ഇഷ്ടമാണ് എന്ന് നേരിട്ട് വീട്ടില്‍ ചെന്ന് പറയുകയായിരുന്നുവത്രെ. ‘വളരെ സിംപിളായിട്ടാണ് ഞാന്‍ ആരതിയുടെ അച്ഛനോടും അമ്മയോടും പോയി കാര്യം പറഞ്ഞത്. എനിക്ക് പുള്ളിക്കാരിയെ ഇഷ്ടമാണ്. കല്യാണം കഴിക്കണം എന്ന് ആഗ്രഹമുണ്ട്, നല്ല രീതിയില്‍ നോക്കി കൊള്ളാം. ആലോചിച്ചിട്ട് പറഞ്ഞാല്‍ മതി’ എന്ന് പറഞ്ഞതോടെ തന്നെ അച്ഛനും അമ്മയും വീണെന്നാണ് താരത്തിന്റെ വാക്കുകള്‍. കൂടാതെ, എന്റെ അച്ഛനും അമ്മയ്ക്കും എന്റെ ഇഷ്ടങ്ങളോട് എതിര്‍ അഭിപ്രായം ഇല്ലെന്നും റോബിന്‍ മനസ് തുറക്കുന്നു.

Advertisement