ശ്രീശ്വേതയുമായി പ്രണയത്തിലോ, ഒടുവില്‍ മനസ്സ് തുറന്ന് കല്യാണ്‍ ഖന്ന

434

ജനപ്രീയമായ മികച്ച സീരിയലുകള്‍ സംപ്രേഷണം ചെയ്യുന്നതില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. അതിലൊന്നാണ് മൗനരാഗം. ഊമയായ പെണ്‍കുട്ടിയുടെ കഥയാണ് സീരിയല്‍ പറയുന്നത്. ജീവിതത്തില്‍ അവള്‍ അനുഭവിക്കുന്ന ദുരിതങ്ങളും ദുഖങ്ങളും അവഗണനകളുമാണ് സീരിയലിന്റെ ഇതിവൃത്തം.

Advertisements

തമിഴ് താരങ്ങളായ നലീഫ് ജിയയും ഐശ്വര്യ റാംസായുമാണ് സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം തന്നെ സീരിയലില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത മറ്റൊരു പ്രണയ ജോഡികള്‍ കൂടിയുണ്ട്. സോണിയും വിക്രമും. ഇവരുടെ പ്രണയവും വിവാഹവുമൊക്കെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

Also Read: സങ്കടം മാറുന്നേയില്ല, ആരെയും ഉപദ്രവിക്കാത്ത എന്നെപ്പോലുള്ളവര്‍ക്കാണ് ശത്രുക്കള്‍ കൂടുന്നത്, മനസ്സിനെ വല്ലാതെ വേദനിപ്പിച്ച കാര്യത്തെ കുറിച്ച് ഡെന്‍സി പറയുന്നു

കല്യാണ്‍ ഖന്ന എന്ന നടനാണ് വിക്രമായി എത്തുന്നത്. സോണിയായി എത്തുന്നതാകട്ടെ തമിഴ് നടി ശ്രീ ശ്വേതയും. ഇരുവരും ഒന്നിച്ച് സോഷ്യല്‍മീഡിയയില്‍ റീല്‍സുകളും ചെയ്യാറുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍്ത്തകളും പ്രചരിച്ചിരുന്നു.

ഒരു അഭിമുഖത്തില്‍ കല്യാണ്‍ ഖന്ന ശ്രീശ്വേതയുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്. ശ്രീശ്വേതയുമായി തനിക്ക് നല്ല സൗഹൃദമാണെന്നും തങ്ങള്‍ പ്രണയത്തിലല്ലെന്നും കല്യാണ്‍ പറയുന്നു.

Also Read: വലിച്ച് വാരി സ്‌ക്രിപ്റ്റ് എഴുതാതെ ആവശ്യത്തിന് മാത്രം എഴുതിയാൽ പോരെ; അഭിനയിക്കുന്നവർക്ക് അത് തിരുത്താൻ പറയാൻ കഴിയുന്നില്ല എങ്കിൽ അഭിനയിക്കാതെ ഇരുന്നൂടെ ; ഷീലാമ്മക്ക് പറയാനുള്ളത് ഇങ്ങനെ

തങ്ങള്‍ ഒന്നിച്ച് വീഡിയോകള്‍ ചെയ്യുന്നത് കൊണ്ടാവാം ചിലപ്പോള്‍ ഇങ്ങനെയുള്ള വാര്‍ത്തകള്‍ വന്നത്. എന്നാല്‍ അത് തെറ്റാണെന്നും ആദ്യമൊക്കെ ഇത്തരം വാര്‍ത്തകള്‍ വരുമ്പോള്‍ പേടി തോന്നിയിരുന്നുവെന്നും ഇപ്പോള്‍ ഒരു കുഴപ്പവുമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement