കല്യാൺ ജൂവലേഴ്സിന്റെ പരാതിയിൽ ശ്രീകുമാർ മേനോനെതിരെ കേസ്

9

സമൂഹമാദ്ധ്യമങ്ങളിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന കല്യാൺ ജൂവലേഴ്സിന്റെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ പൊലീസ് കേസെടുത്തു.

ശ്രീകുമാർ മേനോനടക്കം മൂന്ന് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കല്യാൺ ജൂവലേഴ്‌സിന്റെ തൃശൂർ പൂങ്കുന്നം ഓഫീസിലെ ചീഫ് ജനറൽ മാനേജർ കെടി ഷൈജുവാണ് വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്.

Advertisements

വ്യാജതെളിവുണ്ടാക്കി യൂ ട്യൂബിൽ അപകീർത്തികരമായി വീഡിയോ പോസ്റ്റ് ചെയ്തുവെന്നാണ് പരാതി. വ്യാജരേഖ ചമയ്ക്കൽ, സാമൂഹിക മാദ്ധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

തെഹൽക്ക മുൻ മാനേജിംഗ് എഡിറ്റർ എറണാകുളം പൊന്നുരുന്നി സ്വദേശിയുമായ മാത്യു സാമുവേൽ, റെഡ് പിക്‌സ് 24 ഃ 7 എന്ന യൂട്യൂബ് ചാനൽ എന്നിവരുടെ പേരിലും ഇതേ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തകർക്കാൻ മനപൂർവം വീഡിയോ ഉണ്ടാക്കി പോസ്റ്റ് ചെയ്യുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.

കല്യാണിലെ പരസ്യങ്ങൾ മുമ്പ് കരാർ വ്യവസ്ഥയിൽ ചെയ്തിരുന്ന ശ്രീകുമാർ മേനോന് പിന്നീട് പരസ്യക്കരാർ നൽകാത്തതിനെ തുടർന്നുള്ള വിരോധത്താൽ മാത്യു സാമുവലുമായി ചേർന്ന് വീഡിയോ നിർമിച്ചതെന്ന് സംശയിക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Advertisement