മലയാളികൾക്ക് എന്നും ഒരു തീരാ വേദനയാണ് നടി കൽപ്പന. ചെയ്തുതീർക്കാൻ ഒത്തിരി കഥാപാത്രങ്ങൾ ബാക്കിവെച്ചുകൊണ്ടാണ് ഈ നടി യാത്രയായത്. നായികയായും ഹാസ്യ കഥാപാത്രങ്ങളിലും കൽപന തിളങ്ങിയിരുന്നു. 2016ലായിരുന്നു നടിയുടെ വിയോഗം.
ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടി ഹൈദരബാദിൽ പോയ കൽപനയെ അവിടെ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. അമ്മയ്ക്ക് പിന്നാലെ കൽപനയുടെ മകളും സിനിമയിലേക്ക് വരുകയാണ്. വിൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജയൻ ചേർത്തല സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് കൽപനയുടെ മകൾ ശ്രീമയി അരങ്ങേറ്റം കുറിക്കാനിരിയ്ക്കുന്നത്.
also read
ലിജോ ചിത്രം ആയതുകൊണ്ട് തന്നെ ഒരു പിടിത്തവും ഇല്ല; ഇതാ മലൈക്കോട്ടൈ വാലിബന്റെ അടുത്ത പോസ്റ്റര്‍
ചിത്രത്തിന്റെ പൂജയ്ക്ക് കൽപനയുടെ മൂത്ത സഹോദരി കലാരഞ്ജിനിയും എത്തിയിരുന്നു. ഉർവശിയും ഈ ചിത്രത്തിൽ ഉണ്ട്.
സോഷ്യൽ മീഡിയയിൽ അത്ര സജീവം അല്ല ശ്രീമയി, എന്നാലും ഇടയ്ക്ക് ചില ചിത്രങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട് ഈ താരം.
ഇപ്പോൾ താരപുത്രി പങ്കുവെച്ച ചില ചിത്രങ്ങളാണ് വൈറലാവുന്നത്. ‘ഗേസ്റ്റ് മൂഡ് ഡിആക്ടിവേറ്റഡ്’ എന്ന് പറഞ്ഞാണ് ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്.
സ്നേഹം അറിയിച്ചുകൊണ്ടുള്ള ഒത്തിരി കമന്റുകൾ ചിത്രത്തിന് താഴെ വന്നിട്ടുമുണ്ട്. അതേസമയം ശ്രീമയിയുടെ ആദ്യ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ.