‘നെഞ്ച് വിങ്ങിയിട്ട് തുണിനനച്ച് പിഴിയുന്നൊരു ഫീലാണ്’; മരണത്തിന് മുൻപ് ഡിവോഴ്സിനെക്കുറിച്ച് കൽപന പറഞ്ഞതിങ്ങനെ, ഞെട്ടി ആരാധകർ

498

മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായിരുന്നു നടി കൽപ്പന. മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു താരം. 2016 ജനുവരി 25നാണ് സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് നടി കൽപനയുടെ മരണവാർത്ത എത്തിയത്. ഷൂട്ടിങുമായി ബന്ധപ്പെട്ട് ഹൈദരബാദിൽ അവർ താമസിച്ചിരുന്ന ഹോട്ടലിൽ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു.

പൊടുന്നനെയുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമായത്. ഹാസ്യ കഥാപാത്രങ്ങളിലൂടെ സുപരിചിതയായ കൽപ്പന തനിക്ക് ആ വേഷങ്ങളേക്കാൾ താത്പര്യം സീരിയസ് വേഷങ്ങളോടാണെന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കൽപ്പനയുടെ വേർപാടിന് ആറ് വർഷം തികയുകയാണ്. സിനിമാ മേഖലയിലുള്ളവരും ആരാധകരുമെല്ലാം കൽപ്പനയുടെ ഓർമകൾ പങ്കുവെച്ച് എത്തിയിരുന്നു.
നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെയായിരുന്നു കൽപന മലയാള സിനിമ പ്രേമികളുടെ മനസ്സിൽ ഒരു ഇടം കണ്ടെത്തിയത്. മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന വ്യത്യസ്ത തരത്തിലുള്ള ഒരുപാട് കഥാപാത്രങ്ങളെയും സിനിമകളെയും ആരാധകർക്ക് വേണ്ടി കൽപ്പന സമ്മാനിച്ചിട്ടുണ്ട്.

Advertisements

ദേശീയ പുരസ്‌കാരത്തിന് അർഹയാകാനും കൽപനയ്ക്ക് സാധിച്ചിരുന്നു. 1998 ൽ ചലച്ചിത്ര സംവിധായകൻ അനിൽ കുമാറിനെയാണ് താരം വിവാഹം ചെയ്തത്. എന്നാൽ ആ ദാമ്പത്യ ജീവിതത്തിന് അധികം ആയുസുണ്ടായില്ല. 2012 ൽ ഇരുവരും വിവാഹമോചനം നേടി.

ALSO READ- നാഗചൈതന്യയെ ഉപേക്ഷിച്ചൂടെ, എന്നിട്ട് എന്നെ വിവാഹം ചെയ്യണം; അന്ന് അയാൾ ആവശ്യപ്പെട്ടതിങ്ങനെ; സാമന്ത നൽകിയ മറുപടി അമ്പരപ്പിക്കുന്നത്

ഒരിക്കൽ ഒരു പ്രമുഖ പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ തങ്ങളുടെ വിവാഹ മോചനത്തെക്കുറിച്ചും കൽപന പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹ മോചനത്തിൽ വിഷമമുണ്ടെന്നും ബന്ധങ്ങൾ എല്ലാം വളരെ വലുതായതിനാൽ അതിനാൽ ദുഃഖമുണ്ടെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോൾ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്നും ഒരു ഘട്ടത്തിൽ അങ്ങനെ തോന്നി അതുകൊണ്ട് പിരിഞ്ഞുവെന്നാണ് കൽപ്പന അന്ന് പറഞ്ഞത്. സഹോദരി ഉർവ്വശിയുടെ കാര്യത്തിൽ എങ്ങനെയെങ്കിലും അവൾ അഡ്ജസ്റ്റ് ചെയ്ത് നിൽക്കണമെന്ന് പറഞ്ഞിരുന്ന തനിക്ക് സ്വന്തം ജീവിതത്തിൽ അങ്ങനെയൊരു അവസ്ഥ വന്നപ്പോൾ സ്വയം പരാജയപ്പെടുകയാണ് ഉണ്ടായതെന്നാണ് കൽപ്പന പറഞ്ഞിരുന്നത്.

ALSO READ-കോടി പുതച്ച് എരിഞ്ഞു തീരും മുന്‍പ് എവിടെയെങ്കിലും എത്തണം എന്ന ആഗ്രഹം ഇവിടെ വരെ എത്തിച്ചു: ശാലിനി നായർ

താൻ ആദ്യം ചെയ്ത സിനിമകളൊക്കെ അറം പറ്റിയത് പോലെ ആയെന്നും അത് തന്റെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ടെന്നും കൽപ്പന പറയുന്നുണ്ട്. 10,14 കൊല്ലം ഒരാളുടെ കൂടെ ജീവിച്ചിട്ട് അയാൾ ശരിയല്ല എന്ന് പറയുന്നതിന്റെ പേര് വേറെയാണെന്നാണ് താരത്തിന്റെ വാക്കുകൾ.

തങ്ങൾ ഒരുമിച്ച് ജീവിച്ചകാലമൊക്കെ നല്ല വ്യക്തിയായിരുന്നു. അതിനാൽ തന്നെയും കുറ്റപ്പെടുത്താനാകില്ലെന്നും അതിനെ കർമ്മം എന്ന് വിശേഷിപ്പിക്കാനാണ് തനിക്കിഷ്ടമെന്നും കൽപന പറഞ്ഞിരുന്നു.

താൻ കരഞ്ഞിട്ടില്ലെന്നും നെഞ്ച് വിങ്ങിയിട്ട് തുണിനനച്ച് പിഴിയുന്നൊരു ഫീലാണ് വരുന്നതെന്നും തന്റെ ദുഖം അങ്ങനെയാണെന്നുമാണ് താരം തന്റെ മാനസികാവസ്ഥയെ കുറിച്ച് അഭിപ്രായപ്പെട്ടത്.

2016 ലാണ് കൽപ്പന ലോകത്തോട് വിട പറഞ്ഞത്. സിനിമാ ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ വാർത്തയായിരുന്നു കൽപ്പനയുടെ മരണം.

Advertisement