മലയാളത്തിലെ ഒരു കാലത്ത് നമ്പര്‍ വണ്‍ നായികയായിരുന്നു നടി ലിസി. മലയാളത്തിലേയും, ഹിന്ദിയിലേയും തമിഴിലേയും ജനപ്രിയ ചലച്ചിത്ര സംവിധായകനായിരുന്ന പ്രിയദര്‍ശന്‍ ലിസിയെ പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു.
എന്നാല്‍ പിന്നീട് ഇവര്‍ പിരിഞ്ഞു. ഇവരുടെ മകള്‍ കല്യാണി ഇപ്പോള്‍ സിനിമകളില്‍ തിളങ്ങുകയാണ്. പിരിഞ്ഞെങ്കിലും മകളുടെയും മകന്റെയും കാര്യത്തില്‍ ഒറ്റ മനസോടെ രംഗത്തെത്താറുണ്ട് പ്രിയനും ലിസിയും. മകന്‍ സിദ്ധാര്‍ഥിന്റെ വിവാഹത്തിന് ഒരേ മനസോടെ എത്തിയ ലിസിയും പ്രിയദര്‍ശനും ആരാധകരേയും വിസ്മയിപ്പിച്ചിരുന്നു.
ഇന്ന് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ലിസിയെ കുറിച്ച് അടുത്ത സുഹൃത്തും തിരക്കഥാകൃത്തുമായ കലൂര്‍ ഡെന്നീസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തന്റെ കുറച്ച് ചിത്രങ്ങളില്‍ മാത്രമാണ് ലിസി അഭിനയിച്ചത് പിന്നീട് അങ്ങനെ നല്ല ചിത്രങ്ങളിലൊന്നും അഭിനയിക്കാന്‍ അവസരം കിട്ടിയില്ലെന്ന് കലൂര്‍ ഡെന്നീസ് പറയുന്നു.
ലിസി പത്താംക്ലാസ്സില്‍ റാങ്കോടെയാണ് പാസായത്. അപ്പോഴായിരുന്നു അഭിനയ മോഹവുമായി തന്നെ കാണാന്‍ വരുന്നതെന്നും ലിസിയെ ജീവിത പങ്കാളിയായി കിട്ടിയതോടെ പ്രിയന്റെ സമയവും തെളിയുകയായിരുന്നുവെന്നും ഡെന്നീസ് പറയുന്നു.
ലിസി ശരിക്കും ഭാഗ്യമുള്ള കുട്ടിയായിരുന്നു. പ്രിയന്റെ ജീവിതത്തിലെ ഉയര്‍ച്ചകള്‍ക്ക് പിന്നില്‍ ലിസി തന്നെയായിരുന്നുവെന്നും ഇന്ന് ലിസി ബിസിനസ്സ് കാര്യങ്ങളൊക്കെയായി വളരെ തിരക്കിലാണെന്നും കലൂര്‍ ഡെന്നീസ് പറയുന്നു.