ആരോടും പറയാതെ പെട്ടന്ന് ഒരു ദിവസം ഒരു കല്ല്യാണം കഴിക്കേണ്ടി വന്നു! തന്റെ ആദ്യത്തെ കല്ല്യാണത്തിന്റെ വിശേഷവുമായി ശ്രീവിദ്യ ; ആശംസകൾ അറിയിച്ച് ആരാധകരും

217

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിലൊരാളാണ് ശ്രീവിദ്യ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരത്തെ മലയാളികൾക്ക് കൂടുതൽ പരിചയം. ഫ്‌ലവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിൽ സ്ഥിരം മത്സരാർത്ഥി ആണ് താരം. താരത്തിൻറെ കൗണ്ടറുകൾ ഏറെ പ്രശസ്തമാണ്. ഇതെല്ലാം തന്നെ യൂട്യൂബിൽ വലിയ തരംഗമാണ് സൃഷ്ടിച്ച് ക്കൊണ്ടിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിദ്ധ്യമാണ് താരം. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ഇൻസ്റ്റഗ്രാം വഴി ആരാധകരെ അറിയിക്കാറുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഇപ്പോൾ താരം പങ്കുവെച്ചിരുന്നു ഏറ്റവും പുതിയ വിശേഷം കേട്ടാണ് മലയാളികൾ ഞെട്ടി കൊണ്ടിരിക്കുന്നത്. ”എൻറെ കല്യാണം കഴിഞ്ഞു” എന്ന വിശേഷം ആണ് താരം അറിയിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

Advertisements

ALSO READ

ഒറ്റിനായി ഇനി അധികം കാത്തിരിയ്ക്കണ്ട ; ചിത്രം പങ്കു വച്ച് കുഞ്ചാക്കോ ബോബൻ

എന്നാൽ അധികം ഞെട്ടെണ്ട കാര്യമില്ല. യഥാർത്ഥത്തിൽ ഇവരുടെ കല്യാണം കഴിഞ്ഞിട്ടില്ല. ഒരു പരിപാടിക്ക് വേണ്ടി ആണ് താരം കല്യാണം കഴിച്ചിരിക്കുന്നത്.

വരൻ ആരാണ് എന്ന് അറിയുമോ? മലയാളികൾക്ക് പ്രിയപ്പെട്ട ജീവ ആണ് വരനായി എത്തുന്നത്. ഒരു വ്‌ലോഗ് രൂപത്തിലാണ് ശ്രീവിദ്യ ഈ കാര്യങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട് താരത്തിന്. ഈ യൂട്യൂബ് ചാനലിൽ ആണ് വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെച്ചിരിയ്ക്കുന്നത്.

ALSO READ

അച്ഛന്റെ തോളിൽ പരിഭവിച്ച് കിടക്കുന്ന മഹാലക്ഷ്മി ; മകളുടെ കൂടുതൽ ചിത്രങ്ങൾ പങ്കു വച്ച് ദിലീപ് : സന്തോഷത്തിൽ ആരാധകർ

ഒരു മണിക്കൂറിനുള്ളിൽ തന്നെ പതിനായിരത്തോളം ആളുകളാണ് വീഡിയോ കണ്ടത് ഇപ്പോഴും വീഡിയോ ആളുകൾ കണ്ടു കൊണ്ടിരിയ്ക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ ഈ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. ധാരാളം മികച്ച കമന്റുകൾ ആണ് വീഡിയോയുടെ താഴെ വന്നു കൊണ്ടിരിക്കുന്നത്. കല്യാണത്തിന് വിളിച്ചില്ല എന്ന് പരിഭവം പറയുന്ന ആരാധകരും ഉണ്ട്. എന്തായാലും വീഡിയോ വൈറലായ സന്തോഷത്തിലാണ് ശ്രീവിദ്യയുടെ ആരാധകരും ശ്രീവിദ്യയും.

Advertisement