മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് കസ്തൂരിമാന്‍ എന്ന സീരിയലിലെ കല്ലു മോള്. താരത്തെ പ്രേക്ഷകര്‍ പെട്ടെന്നൊന്നും മറക്കില്ല. കൃഷ്ണപ്രിയ എന്ന താരമായിരുന്നു കല്ലുവായി എത്തിയത്.
കാലുകൊണ്ട് വയ്യാത്ത കല്ലുവിന് നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്. കൂടാതെ, മലയാളത്തില്‍ മാത്രമല്ല തമിഴ് സീരിയല്‍ രംഗത്തും കൃഷ്ണപ്രിയ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന കൈയെത്തും ദൂരത്ത് എന്ന പരമ്പരയിലെ തുളസി എന്ന നായിക വേഷത്തിലാണ് കൃഷ്ണപ്രിയ എത്തുന്നത്.
സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് കൃഷ്ണപ്രിയ. താരം ഇപ്പോള്‍ പങ്കുവെച്ച പുതിയൊരു പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. കൃഷ്ണപ്രിയ പങ്കുവെച്ച ചിത്രത്തില്‍ നവവധുവായാണ് താരം അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.
പട്ടുസാരിയുടുത്ത് നിറയെ ആഭരണങ്ങളും ഒക്കെ അണിഞ്ഞ് കൃഷ്ണപ്രിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ആരാധകരിലും പല സംശയങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. വിവാഹിതയായോ എന്നാണ് ഫോട്ടോ കണ്ടവരെല്ലാം ചോദിക്കുന്നത്.
രഹസ്യമായി വിവാഹം കഴിച്ചോ എന്നും ആരെയുമറിയിക്കാതെ ആയിരുന്നോ വിവാഹമെന്നൊക്കെയാണ് ആരാധകരുടെചോദ്യം. വരന് ആരാണ് എന്തുകൊണ്ടാ ആരാധകരെ അറിയിക്കാതിരുന്നെ എന്നൊക്കായാണ് ചോദ്യങ്ങള്‍.
പിന്നീടാണ് ഈ ചിത്രത്തിന്റെ ക്യാപ്ഷന്‍ പലരും ശ്രദ്ധിക്കുന്നത്. ഇത് വെറുമൊരു ഫോട്ടോഷൂട്ട് മാത്രമായിരുന്നു എന്നാണ് താരത്തിന്റെ വാക്കുകള്‍. ഒരു ജ്വല്ലറിക്ക് വേണ്ടിയുള്ള പരസ്യത്തിന്റെ ഭാഗമായിട്ടുള്ള ഫോട്ടോഷൂട്ട് ആയിരുന്നു അത്.
അതേ സമയം ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഏറെ വൈറലായിരിക്കുകയാണ്. നവവധുവിനെ പോലെ ഒരുങ്ങി ആയാണ് താരം ചിത്രങ്ങളില്‍ ഉള്ളത്.