പ്രമുഖ ബോളിവുഡ് താരമാണ് കല്‍ക്കി കേക്ല. കുറഞ്ഞ കാലം കൊണ്ട് ബോളിവുഡില്‍ തന്റേതായ ഒരിടം കണ്ടെത്തിയ കല്‍ക്കിക്ക് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. പലപ്പോഴും കല്‍ക്കി പല വിഷയങ്ങളിലും തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
താന്‍ ഒമ്പതാമത്തെ വയസ്സില്‍ ലൈംഗികാതിക്രമം നേരിട്ടതായും കല്‍ക്കി തുറന്നുപറഞ്ഞിരുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
താന്‍ ഈ അനുഭവം പങ്കുവെക്കുന്നത് തന്നോട് ആര്‍ക്കും സഹതാപം തോന്നാന്‍ വേണ്ടിയല്ല. മാതാപിതാക്കളും കുട്ടികളും ഈ വിഷയത്തെ കുറിച്ച് തുറന്നുസംസാരിക്കണമെന്നും എന്നാല്‍ തങ്ങളുടെ കുട്ടികളെ ഇത്തരം അനുഭവങ്ങളില്‍ നിന്നെല്ലാം രക്ഷപ്പെടുത്താന്‍ കഴിയുമെന്നും കല്‍ക്കി പറയുന്നു.
സെക്‌സ് എന്താണെന്ന് അറിയാതെയാണ് താന്‍ ഒരാളെ താനുമായി സെക്‌സ് ചെയ്യാന്‍ അനുവദിച്ചത്. തന്റെ ഒമ്പതാമത്തെ വയസ്സിലായിരുന്നു സംഭവമെന്നും തന്റെ അമ്മ കണ്ടുപിടിക്കുമോ എന്ന് ഭയന്നിരുന്നുവെന്നും ഇതൊരു തെറ്റായ കാര്യമാണെന്ന് കരുതി വര്‍ഷങ്ങളോളം താന്‍ രഹസ്യമാക്കി വെച്ചിരുന്നുവെന്നും കല്‍ക്കി പറയുന്നു.
തനിക്ക് അന്ന് ആത്മവിശ്വാസമുണ്ടായരുന്നുവെങ്കില്‍ ഇക്കാര്യത്തെ കുറിച്ച് മാതാപിതാക്കളോട് സംസാരിക്കുമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ വര്‍ഷങ്ങളോളമുള്ള തന്റെ ആശങ്കയില്‍ നിന്നും രക്ഷിച്ചേനെയെന്നും സെക്‌സ് എന്ന വാക്കിനെയും സ്വകാര്യ ഭാഗങ്ങളെ കുറിച്ചുള്ള വിലക്കിനെയും മാതാപിതാക്കള്‍ എടുത്ത് കളയണമെന്നും മക്കളോട് തുറന്ന് സംസാരിക്കണമെന്നും കല്‍ക്കി പറയുന്നു.