അച്ഛന് പിന്നാലെ സിനിമയിൽ എത്തി പിന്നീട് വലിയൊരു നടനായി മാറിയ താരമാണ് കാളിദാസ് ജയറാം. മലയാളത്തിന് പുറമേ മറ്റു ഭാഷകളിലും തന്റെ കഴിവ് തെളിയിക്കാൻ കാളിദാസിന് സാധിച്ചു. ഈ അടുത്താണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. പ്രണയം തുറന്നു പറഞ്ഞത് മുതൽ തരിണിയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവളാണ്.
തരിണിക്കൊപ്പം ഉള്ള നിരവധി ഫോട്ടോസ് കാളിദാസ് പങ്കുവെച്ചിരുന്നു. ഇനി എന്നാണ് വിവാഹം എന്നാണ് ആരാധകർ ചോദിക്കുന്നത്. വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ തന്റെ പ്രണയത്തെക്കുറിച്ചും പ്രണയം വീട്ടിൽ പൊക്കിയതിനെ കുറിച്ചെല്ലാം അഭിമുഖത്തിൽ തുറന്നു പറഞ്ഞു നടൻ. തന്റെ സഹോദരി ചക്കിയാണ് ഇത് കയ്യോടെ പൊക്കിയതെന്ന് കാളിദാസ് പറയുന്നു. മ്യൂച്ചൽ ഫ്രണ്ട്‌സ് വഴിയാണ് ഞാനും തരിണിയും പരിചയപ്പെട്ടത്.
അവളെന്നെ മനസ്സിലാക്കിയത് കൊണ്ട് വലിയ പ്രയാസം ഒന്നും ഉണ്ടായിരുന്നില്ല. ചക്കിയാണ് പ്രണയം പൊക്കിയത്. എൻറെ കാറിൽ ഫോൺ ബ്ലൂടൂത്ത് കണക്ട് ആയിരുന്നു. അതിൽ പേര് കണ്ട് ചക്കി പൊക്കി വീട്ടിൽ പറഞ്ഞു കൊടുത്തു , അതുകൊണ്ട് വീട്ടിൽ കാര്യം അവതരിപ്പിക്കേണ്ട പണിയും എനിക്ക് ലാഭമായി.
also read
വീണ്ടും അമ്മയാവാന്‍ പോവുന്ന സന്തോഷത്തില്‍ പേളി, ഫോട്ടോ പങ്കുവെച്ച് താരം
അതേസമയം താൻ പറയാം എന്ന് കരുതിയിരുന്ന സമയത്ത് ആണ് ചക്കി കണ്ടുപിടിച്ചത് എന്നും നടൻ പറയുന്നു. വീട്ടുകാരും പെട്ടെന്ന് മനസ്സിലാക്കി , തരിണിയുടെ വീട്ടുകാരും നല്ല ജോളിയാണെന്ന് കാളിദാസ് പറഞ്ഞു.
ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് കാളിദാസ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.