ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആളാണ്; പൊതു വേദിയില്‍ വെച്ച് തരിണിയെ എടുത്തു കറക്കി കാളിദാസ്

248

അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമയിലേക്ക് വന്നിരിക്കുകയാണ് കാളിദാസ് ജയറാം. ഇതിനോടകം നിരവധി ചിത്രത്തിൽ താരപുത്രൻ അഭിനയിച്ചു. ഇതെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മലയാളത്തിന് പുറമെ മറ്റു ഭാഷാ ചിത്രങ്ങളിലും കാളിദാസ് അഭിനയിച്ചു. അതേസമയം കാളിദാസിന്റെ ഭാവി വധുവാണ് തരിണി .  

തിരിണിക്കൊപ്പം ഉള്ള നിരവധി ഫോട്ടോസ് നടൻ പങ്കുവെച്ചിരുന്നു. താരത്തിന്റെ ഈ ബന്ധത്തെകുറിച്ച് വീട്ടുക്കാർക്കും നന്നായി അറിയാം. ഓണം തുടങ്ങിയ ആഘോഷങ്ങൾക്കെല്ലാം തരിണി കാളിദാസിന്റെ വീട്ടിൽ വന്നിട്ടുണ്ട്. ജയറാമിനും, പാർവ്വതിയ്ക്കും, മാളവികക്കൊപ്പം എല്ലാം ആയിരുന്നു തരിണി ഓണം ആഘോഷിച്ചത്.

Advertisements

ഇപ്പോഴിതാ പൊതുവേദിയിൽ വെച്ച് താൻ വിവാഹം കഴിക്കാൻ പോവുന്ന പെൺകുട്ടിയാണ് തരിണി എന്ന് പറഞ്ഞിരിക്കുകയാണ് കാളിദാസ് ജയറാം.

also read
നാം ഓരോരുത്തരും വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകള്‍ വിളിച്ചു പറയണം; ഷെയ്ന്‍ നിഗം
ഷി തമിഴ് നക്ഷത്ര അവാർഡ് 2023 ൽ ബെസ്റ്റ് ഫാഷൻ മോഡലിനുള്ള പുരസ്‌കാരം തരിണി കലിങ്കയർക്ക് ആയിരുന്നു ലഭിച്ചത്. കാളിദാസും ചടങ്ങിൽ പങ്കെടുത്തിരുന്നു. പുരസ്‌കാരം നൽകിയതിന് ശേഷം അവതാരക, ‘നിങ്ങൾക്ക് പുറകിൽ വളരെ അധികം അഭിമാനത്തോടെ ഒരു വ്യക്തിയുണ്ട് എന്ന് ഞങ്ങൾക്ക് മെൻഷൻ ചെയ്യാതെ പറ്റില്ല’ എന്നു പറഞ്ഞാണ് കാളിദാസിനെ സ്റ്റേജിലേക്ക് വിളിച്ചത്.

വേദിയിൽ എത്തിയ കാളിദാസ് തരിണിയെ കെട്ടിപ്പിടിച്ചു, എന്താണ് നിങ്ങൾക്കിടയിലെ ബന്ധം എന്ന് ചോദിച്ചപ്പോഴാണ്, കല്യാണം കഴിക്കാൻ പോകുകയാണ് എന്ന് കാളിദാസ് മറുപടി പറഞ്ഞത്. പിന്നാലെ വാരണം ആയിരം സിനിമയിൽ സൂര്യ സിമ്രനെ പ്രപ്പോസ് ചെയ്യുന്ന സ്റ്റൈലിൽ, സൂര്യയുടെ ശബ്ദം അനുകരിച്ച് കാളിദാസ് തരിണിയെ പ്രപ്പോസ് ചെയ്യുന്നതു. പിന്നാലെ തരിണിയെ കാളിദാസ് എടുത്ത് കറക്കി. ഈ വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.

Advertisement